
വൈക്കം: വൈക്കം മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ശരിക്കും ത്രികോണ മത്സരം എന്നു പറയാം. മൂന്നു മുന്നണി സ്ഥാനാർത്ഥികളും കട്ടയ്ക്കാണ് നീങ്ങുന്നത്.
യുഡിഎഫ് സ്ഥാനാർഥി കെ. ബിനിമോൻ തലയാഴം പഞ്ചായത്തില്‍ ഭവനസന്ദർശനം നടത്തി. തലയാഴം മണ്ഡലം പ്രസിഡന്റ് വി.
പോപ്പി, യുഡിഎഫ് നേതാക്കളായ ബി. അനില്‍കുമാർ, പി.ഡി. ഉണ്ണി, ജി. രാജീവ്, വിവേക് പ്ലാത്താനം, എം. ഗോപാലകൃഷ്ണൻ, വിബിമോൻ, അജയകുമാർ, ഷീജ ഹരിദാസ്, രമേഷ് പി. ദാസ്, ജല്‍ജി വർഗീസ്, സേവ്യർ ചിറ്ററ തുടങ്ങിയവർ നേതൃത്വം നല്കി.
വൈക്കത്തെ സഹകരണ മേഖലയില്‍ പ്രവർത്തിക്കുന്ന ബോർഡ് അംഗങ്ങളും ജീവനക്കാരും യുഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നതിനായി തീരുമാനിച്ചു. . എം.ജെ. ജോർജ് അധ്യക്ഷതവഹിച്ചു. യുഡിഎഫ് ചെയർമാൻ പോള്‍സണ്‍ ജോസഫ്, കണ്‍വീനർ ബി. അനില്‍കുമാർ, എസ്. ജയപ്രകാശ്, എം. അനില്‍കുമാർ, എൻ.സി. തോമസ്, അഡ്വ. ജോർജ് ജോസഫ്, സേവ്യർ ചിറ്ററ, അജോ പോള്‍, വി.കെ. സുരേഷ്കുമാർ, സിറിള്‍ ജോസഫ്, വി. ഹരീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി. പ്രദീപ് ഇന്ന് തലയോലപ്പറമ്പില്‍
വൈക്കം: എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. പ്രദീപ് വൈക്കം നഗരസഭാ പ്രദേശത്ത് കാല്‍നട പ്രചാരണം നടത്തി. രാവിലെ ഉദയനാപുരം തെക്കേനടയില്‍നിന്നാണ് പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് വൈപ്പിന്‍പടി, കമ്പിവേലിക്കകം, ചാലപ്പറമ്പ്, കൊപ്പറമ്പ്, അമലാപുരി, ഫയര്സ്റ്റേഷന്, അയ്യര്‍കുളങ്ങര, ചേരുംചുവട്, വടക്കേചെമ്മനത്തുകര, മാടേപ്പറമ്പ്, വിറ്റോ ജംഗ്ഷന്, തോട്ടുവക്കം, ഫിഷര്‍മെന്‍ കോളനി, കോവിലത്തുംകടവ്, പോളശേരിവഴി കാരയില്‍ സമാപിച്ചു.
എല്‍ഡിഎഫ് നേതാക്കളായ പി. ശശിധരൻ, എം.ഡി. ബാബുരാജ്, എൻ. അനില്‍ ബിശ്വാസ്, ഏബ്രഹാം പഴയകടവൻ, പി. ഹരിദാസ്, എം. സുജിൻ, പി.സി. അനില്‍കുമാർ, ടി.ജി. ബാബു, ഡി. രഞ്ജിത് കുമാർ, അഡ്വ. കെ. പ്രസന്നൻ, കെ.വി. ജീവരാജൻ, അഡ്വ. ചന്ദ്രബാബുഎടാടൻ, പി.ടി. രാജേഷ്, എസ്. ഹരിദാസൻനായർ, സിന്ധു സജീവൻ, എം.ആർ. അനില്‍ എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു. ഇന്ന് തലയോലപ്പറമ്പ് പഞ്ചായത്തിലാണ് പി. പ്രദീപിന്റെ പര്യടനം.
ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത ഇന്ന് തലയോലപ്പറമ്പില്‍
വൈക്കം: എൻഡിഎ സ്ഥാനാർഥി കെ. അജിത്തിന്റെ വാഹനപര്യടനം വെള്ളൂർ, വടകര, ബ്രഹ്മമംഗലം മേഖല കേന്ദ്രീകരിച്ച് നടന്നു. രാവിലെ പള്ളിപ്പടി ജംഗ്ഷനില്‍നിന്നാരംഭിച്ച പര്യടനം എസ്എൻഡിപി ജംഗ്ഷൻ, ഇറുമ്പയം സെൻട്രല്‍, വെള്ളൂർ ജംഗ്ഷൻ, ചന്ദ്രാമല, പമ്പ് ഹൗസ്, പയ്യപ്പള്ളി ജംഗ്ഷൻ, എരട്ടാനിക്കാവ്, വടകര, തട്ടാവേലി, വരിക്കാംകുന്ന്, തട്ടുംപുറം, നീർപ്പാറ, അമ്മംകുടം, പാറപ്പുറം, ഏനാദി, തുരുത്തുമ്മ, കുന്നേല്‍പറമ്പ്, വൈപ്പാടമേല്, ചേന്നശേരികവല, രാജൻ കവല, ചാവക്കാട്ടുകുഴിവഴി ബ്രഹ്മമംഗലത്ത് സമാപിച്ചു.
കെ. അജിത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത ഇന്ന് വൈകുന്നേരമെത്തും. തലയോലപ്പറമ്പില്‍ നടക്കുന്ന മഹിളാ റാലിയോടനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനം രേഖ ഗുപ്ത ഉദ്ഘാടനം ചെയ്യും.ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് ലേഖ അശോകൻ അധ്യക്ഷത വഹിക്കും. പ്രീതി നടേശൻ മുഖ്യപ്രഭാഷണം നടത്തും.







