
തിരുവനന്തപുരം: സർക്കാരിന്റെ വിവിധ വകുപ്പുകളില്‍നിന്ന് 2024 മാർച്ച് 31വരെ ഓഡിറ്റ് ചെയ്യപ്പെടാത്ത കണക്കുകള്‍ പ്രകാരം (കേന്ദ്ര സർക്കാർ, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍
എന്നിവ ഉള്‍പ്പെടെ) 757.09 കോടി രൂപ (പലിശ ഒഴികെ) വൈദ്യുതി ബോർഡിന് പിരിഞ്ഞു കിട്ടാനുണ്ടെന്ന് മന്ത്രി കെ.
കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു.
സംസ്ഥാന സർക്കാർ വകുപ്പുകള്‍-74.94 കോടി രൂപ, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ (കേരള വാട്ടർ അതോറിറ്റി ഒഴികെ)-158.56, കേരള വാട്ടർ അതോറിറ്റി-458.54, പൊതു
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ഥാപനങ്ങള്‍- 22.56, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍-3.42, കേന്ദ്ര ഗവണ്മെന്റ് സ്ഥാപനങ്ങള്‍-1.67, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍- 37.40 കോടി രൂപ എനനിങ്ങനെയാണ് പിരിഞ്ഞ് കിട്ടാനുള്ള തുക.
അതുപോലെ സ്വകാര്യ വ്യക്തികളില്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള കുടിശ്ശിക 1406.97 കോടി രൂപയാണ്. ഗാർഹികം- 318.69 കോടി രൂപ, സ്വകാര്യ ഉപഭോക്താക്കള്‍-1012.29, കാപ്റ്റീവ് പവർ
പ്രോജക്ട്-59.34, ഇന്റർ സ്റ്റേറ്റ്- 2.84, ലൈസൻസി-13.67, മറ്റിനം-0.14 എന്നിങ്ങനെയാണ് ആകെ 1406.97 കോടി രൂപയുടെ കുടിശ്ശികയെന്ന് എല്‍ദോസ് പി. കുന്നപ്പിള്ളില്‍, കെ.ബാബു, ഐ.സി. ബാലകൃഷണൻ, സി.ആർ. മഹേഷ് എന്നിവർക്ക് മന്ത്രി കെ.കൃഷ്ണൻകുട്ടി മറുപടി നല്കി.







