Spread the love

കോട്ടയം : അശ്രദ്ധമായി കാറിന്റെ ഡോർ തുറന്നത് വിനയായി. ഓട്ടോറിക്ഷ ഉൾപ്പെടെ 3 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. കോട്ടയം – കുമരകം റോഡിൽ അറുത്തൂട്ടി കവലയിൽ ഇന്നു രാവിലെയായിരുന്നു അപകടം.

video
play-sharp-fill

കാറിൽ നിന്നും റോഡിലേക്ക് ഇറങ്ങുന്നതിനിടെ അശ്രദ്ധമായി ഡോർ തുറക്കുന്നതിനിടെ ഓട്ടോറിക്ഷ സ്വിഫ്റ്റ് കാറിന്റെ ഡോറിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടമായി റോഡിൽ ഉണ്ടായിരുന്ന മറ്റൊരു

കാറിൽ ഓട്ടോറിക്ഷ ഇടിക്കുകയും ആയിരുന്നു.അപകടത്തിൽ സ്വിഫ്റ്റ് കാറിന്റെ ഡോറും ഓട്ടോറിക്ഷയുടെ സൈഡ് ഭാഗവും റോഡിൽ ഉണ്ടായിരുന്ന മഹീന്ദ്ര എക്സ്യുവിയുടെ മുൻഭാഗവും തകർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അശ്രദ്ധമായി സ്വിഫ്റ്റ് കാറിന്റെ ഡോർ തുറന്നതാണ് അപകടകാരണമായി നാട്ടുകാർ പറയുന്നത്. കോട്ടയം അറുത്തുട്ടി കവലയിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ സ്വിഫ്റ്റ് കാറിന്റെ ഡോർ പൂർണമായും തകർന്നു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തി മറ്റ് നടപടികൾ സ്വീകരിച്ചു.