play-sharp-fill
ഗ്ലാസ് ബ്രിഡ്ജിൽ ചെളി, സംശയം തോന്നി സിസിടിവി പരിശോധിച്ചപ്പോൾ ക്യാമറ നോക്കി കൈകൂപ്പി പോകുന്ന യുവാവ് ; അതിക്രമിച്ച് കയറിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി ടി പി സി അധികൃതർ വാഗമണ്‍ പൊലീസില്‍ പരാതി നല്‍കി

ഗ്ലാസ് ബ്രിഡ്ജിൽ ചെളി, സംശയം തോന്നി സിസിടിവി പരിശോധിച്ചപ്പോൾ ക്യാമറ നോക്കി കൈകൂപ്പി പോകുന്ന യുവാവ് ; അതിക്രമിച്ച് കയറിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി ടി പി സി അധികൃതർ വാഗമണ്‍ പൊലീസില്‍ പരാതി നല്‍കി

ഇടുക്കി : വാഗമണ്‍ ഗ്ലാസ് ബ്രിഡ്ജിൽ രാത്രി സമയത്ത് അനധികൃതമായി കയറിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി ടി പി സി അധികൃതർ വാഗമണ്‍ പൊലീസില്‍ പരാതി നല്‍കി. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാവിലെ ചില്ലു പാലം വൃത്തിയാക്കാൻ എത്തിയ ജീവനക്കാരാണ് പാലത്തില്‍ ചെളിപുരണ്ട് കിടക്കുന്നതും മദ്യക്കുപ്പിയും ഗ്ലാസും കണ്ടത്. തുടർന്ന് സംശയം തോന്നിയ ജീവനക്കാർ മേലുദ്യോഗസ്ഥരെ വിവരം അറിയിച്ചു.

സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഞായറാഴ്ച രാത്രി 9 മണിയോടെ വെള്ള കാറില്‍ മൂന്ന് അംഗ സംഘം അഡ്വഞ്ചർ പാർക്കില്‍ എത്തുകയും ഗ്ലാസ് ബ്രിഡ്ജിൽ അതിക്രമിച്ച്‌ കയറിയതായും കണ്ടെത്തി, ഇതോടൊപ്പം ശുചിമുറിയിലെ വാതിലും പൈപ്പുകളും സമീപത്തെ വ്യാപാര സ്ഥാപനത്തിന് മുൻപില്‍ വെച്ചിരുന്ന കുടിവള്ള കുപ്പികളും നശിപ്പിച്ചിട്ടുണ്ട്.

അതേസമയം, ഉദ്ഘാടനം കഴിയാത്ത ആക്കുളത്തെ ഗ്ലാസ് ബ്രിഡ്ജിന്‍റെ ചില്ല് പൊട്ടിയ കേസില്‍ അന്വേഷണം ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരിലേക്കും നീങ്ങുന്നതായി ഇന്നലെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പാര്‍ക്കില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ അടക്കം മൊഴിയെടുക്കാനാണ് പൊലീസ് തീരുമാനം. പൊട്ടിയ ചില്ല് മാറ്റിയിട്ട പാലത്തില്‍ സുരക്ഷാ പരിശോധന അടുത്ത ദിവസങ്ങളില്‍ നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group