സ്വകാര്യ ആശുപത്രികള്‍ക്ക് അനുവദിച്ചത് 1.29 കോടി ഡോസ് കൊവിഡ് വാക്‌സിന്‍; വിതരണം ചെയ്തത് 22 ലക്ഷം ഡോസുകള്‍ മാത്രം; സ്വകാര്യ ആശുപത്രികളിലെ അമിത നിരക്ക് കാരണമാകാം വാക്‌സിന്‍ കെട്ടിക്കിടക്കുന്നത് എന്ന് നിഗമനം; വാക്‌സിന്‍ ക്ഷാമം രൂക്ഷമായിട്ടും സ്വകാര്യ ആശുപത്രികളില്‍ ഉപയോഗിക്കാതിരിക്കുന്ന വാക്‌സിന്‍ എന്ത് ചെയ്യും?
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ക്ക് അനുവദിച്ച 1.29 കോടി ഡോസ് കൊവിഡ് വാക്‌സിനില്‍ വെറും 22 ലക്ഷം ഡോസുകള്‍ മാത്രമാണ് ഇതു വരെയായും ഈ ആശുപത്രികള്‍ ഉപയോഗിച്ചിട്ടുള്ളതെന്ന് റിപ്പോര്‍ട്ട്.
സര്‍ക്കാര്‍ ആശുപത്രികളുമായി താരതമ്യം ചെയുമ്പോള്‍ സ്വകാര്യ ആശുപത്രികളില്‍ ഈടാക്കുന്ന അമിത നിരക്കും വാക്‌സിന്‍ എടുക്കുന്നതില്‍ ജനങ്ങള്‍ക്കിടയിലുള്ള മടിയുമാകാം വാക്‌സിന്‍ കെട്ടികിടക്കാനുള്ള പ്രധാനകാരണങ്ങളിലൊന്നെന്ന് വിലയിരുത്തുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കണക്കുകള്‍ പ്രകാരം അനുവദിച്ചതിന്റെ വെറും 17 ശതമാനം ഡോസുകള്‍ മാത്രമാണ് സ്വകാര്യ ആശുപത്രികള്‍ രോഗികള്‍ക്കായി വിതരണം ചെയ്തത്. 7.4 കോടി കൊവിഡ് ഡോസുകളാണ് രാജ്യമൊട്ടാകെ മേയ് മാസത്തില്‍ മാത്രം വിതരണം ചെയ്തത്. അതില്‍ 1.85 കോടി ഡോസുകള്‍ രാജ്യത്തെ വിവിധ സ്വകാര്യ ആശുപത്രികളിലേക്കാണ് പോയത്.
സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ തീരുമാനിച്ച വിലയനുസരിച്ച് കൊവിഷീല്‍ഡിന് 780 രൂപയും റഷ്യയുടെ സ്പുട്‌നിക്ക് വാക്‌സിന് 1145 രൂപയും കൊവാക്‌സിന് 1410 രൂപയുമാണ് ഈടാക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളില്‍ ഇവ സൗജന്യം ആയി ലഭിക്കും.
സ്വാകാര്യ ആശുപത്രികളെ ആശ്രയിക്കാതെ പല ആളുകളും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ എടുക്കുന്നതും ഇതിന് കാരണമാകുന്നുണ്ട്. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവര്‍ പോലും അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് വാക്‌സിനേഷനായി ആശ്രയിക്കുന്നത്.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസകരമാകുന്നുണ്ടെങ്കിലും മരണനിരക്ക് നിയന്ത്രിക്കാനായിട്ടില്ല. പല രാജ്യങ്ങളും സമ്പൂര്‍ണ്ണ വാക്‌സിനേഷനിലേക്ക് അടുക്കുമ്പോളും ഇന്ത്യയില്‍ വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണം താരതമ്യേന കുറവാണ്.