
വ്യാജവാറ്റ് പിടികൂടാനെത്തിയ സിഐയേയും സംഘത്തിനേയും മുളക് പൊടി എറിഞ്ഞ് മാരകായുധങ്ങളുമായി ആക്രമിച്ചു. കണ്ണിൽ മുളക് പൊടി വീണിട്ടും അക്രമികളിൽ ഒരാളെ സാഹസികമായി കീഴ്പെടുത്തി സി.ഐ റിച്ചാർഡ് വർഗീസ്
സ്വന്തം ലേഖകൻ
പുനലൂര്‍: വ്യാജ വാറ്റ് സംഘത്തെ പിടികൂടാന്‍ എത്തിയ തെന്മല സി.ഐ, എസ്.ഐ, എ.എസ്.ഐ അടക്കമുള്ളവര്‍ക്ക് നേരെ കുരുമുളക് പൊടിയെറിഞ്ഞ് മാരകായുധങ്ങളുമായി ആക്രമണം.
എസ്.ഐ ഡി.ജെ.ശാലുവിന് ഗുരുതരമായി പരിക്കേറ്റു. സി.ഐ.റിച്ചാര്‍ഡ് വര്‍ഗീസ്, എ.എസ്.ഐ സിദ്ദിഖ് ഉള്‍പ്പടെയുള്ള പൊലീസുകാര്‍ പുനലൂര്‍ ഗവ.താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളില്‍ ഒരാളെ എസ് എച്ച് ഒ റിച്ചാർഡ് വർഗ്ഗീസ് സാഹസികമായി പിടികൂടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒറ്റക്കല്‍ പാറക്കടവ് സ്വദേശി വെണ്ണിക്കുളം വാസ് എന്ന വാസുവിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
ഇയാളുടെ മകന്‍ അനില്‍കുമാര്‍, സഹായി വിഷ്ണു ഉള്‍പ്പടെയുള്ള മറ്റ് അഞ്ച് പ്രതികള്‍ ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.
ആക്രമണ ശേഷം ഓടി രക്ഷപ്പെട്ട അക്രമികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
Third Eye News Live
0