
തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ ബി ജെ പി തെരഞ്ഞെടുപ്പ് കണ്‍വെൻഷനിടെ പിണക്കം പരസ്യമാക്കി സ്ഥാനാർഥി ആർ ശ്രീലേഖ വേദി വിട്ടിറങ്ങിയതില്‍ പ്രതികരിച്ച് മേയർ വി വി രാജേഷ്.
സ്ഥാനാർത്ഥികള്‍ക്ക് സ്വാഭാവികമായും നിരവധി തിരക്കുകള്‍ ഉണ്ടാകുമെന്നും അതുകൊണ്ടാകാം അവർ പുറത്തേക്ക് പോയതെന്നാണ് രാജേഷിന്റെ വിശദീകരണം. ശ്രീലേഖ ഉടൻ തന്നെ തിരികെ വന്നുവെന്നും ഇതില്‍ മറ്റ് അസ്വാരസ്യങ്ങള്‍ ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാല്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ബിജെപിക്കുള്ളിലെ ഭിന്നത വീണ്ടും ചർച്ചയായിരിക്കുകയാണ്. വട്ടിയൂർക്കാവ് മണ്ഡലത്തിലെ പ്രമുഖ വ്യക്തികളുമായി കേന്ദ്രമന്ത്രി എസ് ജയശങ്കർ നടത്തിയ ഓണ്‍ലൈൻ കണ്‍വെൻഷനിലിടെയായിരുന്നു നാടകീയ സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓണ്‍ലൈനായി ചടങ്ങ് ഉദ്ഘാടനം ചെയ്ത ജയശങ്കർ തന്‍റെ പേര് പറയാത്തതിലെ അസ്വാരസ്യം പ്രകടമാക്കിയാണ് ശ്രീലേഖ വേദി വിട്ടത്. പിന്നീട് നേതാക്കളും പ്രവർത്തകരും അനുനനയിപ്പിച്ചാണ് ശ്രീലേഖയെ തിരികെ എത്തിച്ചത്.







