
തിരുവനന്തപുരം: പ്രവേശനോത്സവത്തിനിടെ കട്ടേല ട്രൈബല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ കുട്ടികൾക്ക് മിഠായി വിതരണം ചെയ്ത രീതിയെ ചൊല്ലി വി. മുരളീധരൻ എംഎൽഎക്കെതിരെ വിമർശനം ശക്തമാകുന്നു. പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്ക് മിഠായി വിതരണം ചെയ്യുന്നതിനിടെയുണ്ടായ ദൃശ്യങ്ങളാണ് വിവാദത്തിന് വഴിവെച്ചത്.
കുട്ടികളുടെ കൈകളിലേക്ക് നേരിട്ട് നൽകാതെ മേശപ്പുറത്തേക്ക് മിഠായി തട്ടിയിട്ടശേഷം എടുത്ത് കഴിക്കാൻ ആവശ്യപ്പെട്ടുവെന്നാണ് ഉയരുന്ന ആരോപണം. ചടങ്ങിന്റെ ഉദ്ഘാടനത്തിന് എത്തിയ മന്ത്രി എ. തുളസി വേദിയിലുണ്ടായിരിക്കെയാണ് സംഭവം.
പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികൾ പഠിക്കുന്ന സ്കൂളിലാണ് ഇത്തരമൊരു നടപടി ഉണ്ടായതെന്ന വിമർശനവും ഉയരുന്നുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് എംഎൽഎക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







