Spread the love

 

കൊച്ചി: പി വി അൻവർ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങൾ ശരിയെന്നാണ് വിശ്വസിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിക്ക് സ്ഥാ lനത്തിരിക്കാൻ പിണറായി വിജയന് യോഗ്യതയില്ല. മുഖ്യമന്ത്രി സ്വയം രാജി വെക്കണമെന്നും ആരോപണവിധേയരായ മുഴുവൻ ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്യണമെന്നും വി ഡി സതീശൻ പറഞ്ഞു.

video
play-sharp-fill

 

ഗുണ്ടാസംഘം നാണിക്കുന്ന രീതിയിലായി ഇപ്പോള്‍ മുഖ്യമന്തിയുടെ ഓഫീസ്. സ്വർണക്കടത്ത് പൊട്ടിക്കൽ സംഘങ്ങളുമായി സിഎമ്മിന്‍റെ ഓഫീസിന് ബന്ധമുണ്ടെന്ന് തെളിഞ്ഞു. പ്രതിപക്ഷം ഇതിനു മുൻപ്  ഉന്നയിച്ച ആരോപണങ്ങളാണിത്.

 

പി വി അൻവറിനെ സിപിഎമ്മിന് പേടിയാണ്. അതുകൊണ്ടല്ലേ അൻവറിനെതിരെ നടപടി എടുക്കാത്തതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. വിഷയത്തില്‍ പാർട്ടി സെക്രട്ടറിക്ക് മൗനമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക വൃന്ദം ആരെന്ന് ഇപ്പോൾ മനസിലായല്ലോ എന്നും സതീശൻ ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group