Spread the love

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിൻ്റെ ആദ്യ അലോട്ട്‌മെൻ്റ് ലിസ്റ്റ് ജൂൺ 15ന് പ്രസിദ്ധീകരിക്കും.

video
play-sharp-fill

തിങ്കളാഴ്ച രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകുന്ന വിധത്തിലാണ് റിസൾട്ട് പ്രസിദ്ധീകരിക്കുക. ആദ്യ അലോട്മെൻ്റിൽ ഉൾപ്പെടുന്ന വിദ്യാർഥികൾക്ക് ജൂൺ 15 മുതൽ ജൂൺ 17 ന് വൈകിട്ട് 5 മണി വരെയാണ് അഡ്മിഷൻ എടുക്കാൻ കഴിയുക.

പ്ലസ് വൺ അലോട്ട്‌മെൻ്റ് ഫലം എവിടെ എങ്ങനെ അറിയാം?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അലോട്ട്‌മെൻ്റ് വിവരങ്ങൾ ഹയർസെക്കണ്ടറി അഡ്മിഷൻ വെബ്സൈറ്റിൽ (https://www.hscap.kerala.gov.in/) പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിലൂടെ ലഭിക്കും.

പ്ലസ് വൺ പ്രവേശനം എങ്ങനെ ?

അലോട്ട്‌മെൻ്റ് ലഭിക്കുന്നവർ കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്‌മെൻ്റ് ലെറ്ററുമായി അലോട്ട്‌മെൻ്റ് ലഭിച്ച സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം മേയ് 25 ന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെൻ്റ് ലെറ്റർ അലോട്ട്‌മെൻ്റ് ലഭിച്ച സ്‌കൂളിൽ നിന്നും പ്രിൻ്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകും.

ആദ്യ അലോട്ട്‌മെൻ്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് അടയ്ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു ശേഷം സ്‌കൂളിൽ അടയ്ക്കാം. മറ്റ് ഓപ്ഷനുകളിൽ അലോട്ട്‌മെൻ്റ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താൽക്കാലിക പ്രവേശനത്തിന് ഫീസടയ്‌ക്കേണ്ടതില്ല.

താൽക്കാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തെരെഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കുകയും ചെയ്യാവുന്നതാണ്. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്‌കൂളിലാണ് നൽകേണ്ടത്. അലോട്ട്‌മെൻ്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്‌മെൻ്റുകളിൽ പരിഗണിക്കില്ല. ആദ്യ അലോട്ട്‌മെൻ്റിൽ ഇടം നേടാത്തവർ അടുത്ത അലോട്ട്‌മെൻ്റുകൾക്കായി കാത്തിരിക്കണം.

 

വിദ്യാർഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്‌കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാം. അലോട്ട്‌മെൻ്റ് ലഭിക്കുന്ന വിദ്യാർഥികളെല്ലാം നിർദ്ദിഷ്ട സമയത്ത് തന്നെ സ്‌കൂളുകളിൽ പ്രവേശനത്തിന് എത്തിച്ചേരണം.

 

പ്ലസ് വൺ പ്രവേശനം ഇനി അപേക്ഷിക്കാമോ?

ഇതുവരെ അപേക്ഷിക്കുവാൻ കഴിയാത്തവർക്ക് മൂന്നാമത്തെ അലോട്ട്‌മെൻ്റിനു ശേഷം സപ്ലിമെൻ്ററി അലോട്ട്‌മെൻ്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതുമൂലവും മറ്റും അലോട്ട്‌മെൻ്റിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെൻ്ററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാം.