Spread the love

സംസ്ഥാനത്ത് സ്കൂളുകൾ തുറന്നിട്ട് രണ്ടാഴ്ച പിന്നിട്ടെങ്കിലും ചില സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് സൗജന്യ യൂണിഫോം വിതരണം പൂർത്തിയായിട്ടില്ല.

video
play-sharp-fill

യൂണിഫോമിനുള്ള തുണി ലഭിക്കുന്നതിലും തയ്യൽ നടപടികൾ പൂർത്തിയാക്കുന്നതിലുള്ള കാലതാമസമാണ് പ്രധാന കാരണമെന്നാണ് സ്കൂൾ അധികൃതരുടെ ഭാഗം.

നിലവിൽ സൗജന്യ യൂണിഫോം പദ്ധതി 2 തലങ്ങളിലായിട്ടാണ് നടത്തുന്നത്. സർക്കാർ സ്കൂളുകളിൽ ഒന്നു മുതൽ നാലു വരെ ഉള്ള ക്ലാസുകളിലേക്ക് എയ്ഡഡ് സ്കൂളുകളിൽ ഒന്നു മുതൽ 7 വരെയുള്ള ക്ലാസുകളിലും ആണ് സൗജന്യ കൈത്തറി യൂണിഫോം നൽകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ഈ അധ്യയന വർഷം യൂണിഫോം അലവൻസ് ലഭിക്കേണ്ട കുട്ടികളുടെ എണ്ണം സംബന്ധിച്ച വിവര ശേഖരണത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് വെള്ളിയാഴ്ച നടപടി ആരംഭിച്ചിട്ടുമുണ്ട്.