
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ദുരിത പെയ്തില്‍ മരിച്ചവരുടെ എണ്ണം 117 ആയി.
200ലധികം പേര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ചയാണ് സംസ്ഥാനത്ത് കനത്ത മഴയും കാറ്റും ഇടിമിന്നലും തുടങ്ങിയത്.
പ്രയാഗ് രാജിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ മാത്രം മരിച്ചത് 21 പേരാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഴക്കെടുതിയില്‍ 227 വീടുകള്‍ക്കു നാശനഷ്ടം സംഭവിച്ചു. ഇവയില്‍ പലതും പൂര്‍ണമായി തകര്‍ന്നു.
പ്രയാഗ്രാജ്, ഭാദോഹി, ഫത്തേപൂര്‍, സോന്‍ഭദ്ര തുടങ്ങിയ ജില്ലകളെയാണ് മഴ ഏറ്റവുമധികം ബാധിച്ചത്. വിവിധ ഇടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീഴുകയും റോഡുകള്‍ തകരുകയും വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു.
ദുരന്തത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 4 ലക്ഷം രൂപ അടിയന്തര ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.







