video
play-sharp-fill
തിരുവനന്തപുരത്തെ ഉറവിടമറിയാത്ത കൊവിഡ് കേസുകൾ ആശങ്കയേറ്റുന്നു: തലസ്ഥാനത്തേത് സമൂഹവ്യാപനത്തിന് സാധ്യതയെന്ന് സംശയം

തിരുവനന്തപുരത്തെ ഉറവിടമറിയാത്ത കൊവിഡ് കേസുകൾ ആശങ്കയേറ്റുന്നു: തലസ്ഥാനത്തേത് സമൂഹവ്യാപനത്തിന് സാധ്യതയെന്ന് സംശയം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തലസ്ഥാനത്ത് ഉറവിടമറിയാത്ത രോ​ഗ ബാധിതരുടെ എണ്ണത്തിലെ വർധന സമൂഹ വ്യാപനത്തിലേക്ക് വഴി വക്കുമെന്ന സൂചന. പൂന്തുറയിൽ രോഗം സ്ഥിരീകരിച്ചയാളിൽ നിന്നും ഇന്നലെ മാത്രം പത്ത് പേർക്ക് രോഗം സ്ഥിരീകരിച്ചതും തലസ്ഥാനത്ത് ആശങ്ക വർധിപ്പിക്കുന്നു. ജില്ലയിലുണ്ടായ മൂന്നു കൊവിഡ് മരണങ്ങളിൽ ഇതുവരെ ഉറവിടം കണ്ടെത്താനായിട്ടില്ല.

മ്പർക്ക വ്യാപനമുണ്ടായ സ്ഥലങ്ങളെ കണ്ടെയിന്മെന്റ് സോണുകളാക്കി നിയന്ത്രണമേർപ്പെടുത്തിയിരിക്കെ ഇന്നലെ മാത്രം 22 പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ചു. ഇതിൽ 14 പേരുടെ രോ​ഗ ഉറവിടം വ്യക്തമല്ല. ഇതിൽ 2 പേർ ആരോ​​ഗ്യ പ്രവർത്തകരാണ് എന്നതും ആശങ്ക ജനിപ്പിക്കുന്നു. ഇതോടെ സംസ്ഥാനത്ത് ഉറവിടമറിയാത്ത കേസുകൾ 40 ആയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്രൈവർമാർ, കടയുടമകൾ, ആരോഗ്യപ്രവർത്തകർ, പൊലീസ്, ഓൺലൈൻ ഭക്ഷണ വിതരണക്കാരൻ തുടങ്ങിയ മുൻ​ഗണന വിഭാ​ഗത്തിൽ പെട്ടവർക്ക് രോ​ഗം സ്ഥിരീകരിച്ചത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും ജില്ലയിലേക്ക് ആളുകൾ വന്നു പോയതും ആശങ്ക സൃഷ്ടിക്കുന്നു. തീരദേശ മേഖല കേന്ദ്രീകരിച്ച് കൊണ്ട് ആശങ്കയുണ്ടാക്കുന്ന വിധം ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടുണ്ടെന്നാണ് ആരോ​ഗ്യ വകുപ്പിന്റെ വിലയിരുത്തൽ.

തമിഴ്നാട്ടിൽ നിന്നുള്ള വരവും പോക്കും കൂടിയതും രണ്ടാംഘട്ട അൺലോക്ക് തുടങ്ങിയതോടെ ജനം നിയന്ത്രണമില്ലാതെ പുറത്തേക്കിറങ്ങിയതും കാരണമായി ആരോഗ്യവിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലുള്ളവരിലെല്ലാം ഉറവിടമറിയാത്ത രോഗം സ്ഥിരീകരിച്ചതോടെ പെട്ടെന്നുള്ള വ്യാപനം മുന്നിൽ കണ്ടാണ് ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്.