Spread the love

ന്യൂഡൽഹി: ദേശീയ യോഗ്യതാ പരീക്ഷയായ യുജിസി നെറ്റ് 2026 സെഷന്റെ വിജ്ഞാപനം പുറത്തിറങ്ങി.

video
play-sharp-fill

പരീക്ഷയ്ക്കുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ നടപടികള്‍ ഏപ്രില്‍ 29 മുതല്‍ ആരംഭിച്ചു. നാഷണല്‍ ടെസ്റ്റിംഗ് ഏജൻസിയാണ് പരീക്ഷാ വിജ്ഞാപനം പുറപ്പെടുവിച്ചത്.

യോഗ്യരായ ഉദ്യോഗാർത്ഥികള്‍ക്ക് യുജിസി നെറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.ac.in വഴി അപേക്ഷകള്‍ സമർപ്പിക്കാം. ജൂനിയർ റിസർച്ച്‌ ഫെലോഷിപ്പിനും, ഇന്ത്യൻ സർവകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള യോഗ്യതയ്ക്കുമായാണ് പരീക്ഷ നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇതിന് പുറമെ പിഎച്ച്‌ഡി പ്രവേശനത്തിനുള്ള മാനദണ്ഡമായും നെറ്റ് സ്കോർ പരിഗണിക്കും. ഏപ്രില്‍ 29 ന് രജിസ്ട്രേഷൻ ആരംഭിക്കും. ugcnet.nta.ac.in എന്ന വെബ്‌സൈറ്റിലൂടെ ഓണലൈനായി അപേക്ഷിക്കാം. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായാണ് യുജിസി നെറ്റ് നടത്തുക.

 

83 വിഷയങ്ങളിലായി നടക്കുന്ന പരീക്ഷയുടെ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും. ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷാ ഫീസ് ഓണ്‍ലൈനായി അടയ്ക്കാം. അപേക്ഷാ ഫോമില്‍ തിരുത്തലുകള്‍ വരുത്താനുള്ള സൗകര്യവും നിശ്ചിത തീയതികളില്‍ ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്കും സിലബസിനുമായി ഉദ്യോഗാർത്ഥികള്‍ എൻടിഎയുടെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു.