Spread the love

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളുടെ നിയമനം വൈകുന്നു.

video
play-sharp-fill

പേഴ്സണല്‍ സ്റ്റാഫുകളുടെ നിയമനം പൂർത്തിയാകാത്തതിനാല്‍ മന്ത്രിമാരുടെ ഓഫീസുകളുടെ പ്രവർത്തനവും അവതാളത്തിലാണ്.
പേഴ്സണ്‍ സ്റ്റാഫുകളായി എല്‍ഡിഎഫ് അനുഭാവികളെ നിയമിക്കുന്നതിനെതിരെ കോണ്‍ഗ്രസ് അനുകൂല സർവീസ് സംഘടനകളും അതൃപ്തിയുമായി രംഗത്തെത്തിയിട്ടുണ്ട്.

വി.ഡി സതീശൻ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ വന്ന് 17 ദിവസം കഴിഞ്ഞിട്ടും മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ ആരൊക്കെ എന്ന കാര്യത്തില്‍ തീരുമാനമായില്ല. ഗ്രൂപ്പ് വഴക്കുകളും ശിപാർശകളും, സ്ഥാനത്തിനായുള്ള വടംവലിയുമാണ് നിയമനങ്ങള്‍ നീണ്ടുപോകാൻ കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ മുഖ്യമന്ത്രിയുടെയും ചുരുക്കം ചില മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളുടെയും ഉത്തരവും മാത്രമാണ് ഔദ്യോഗികമായി പുറത്തിറങ്ങിയത്. ഭൂരിഭാഗം മന്ത്രിമാരുടെയും സ്റ്റാഫില്‍ ആരൊക്കെ ആണെന്നത് പുറത്തുവന്നിട്ടില്ല.

പലരും ഉറ്റവരെ സ്റ്റാഫിലേക്ക് തിരികി കയറ്റാനായി ശ്രമത്തിലാണ്. ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ച ശരത്തിനെതിരെ സർവീസ് സംഘടന തന്നെ രംഗത്തെത്തി.

എൻ. ശക്തന്‍റെ സ്റ്റാഫില്‍ എല്‍ഡിഎഫ് അനുഭാവിയെ ഉള്‍പ്പെടുത്തി എന്ന ആരോപണവും സംഘടനാ ഉയർത്തുന്നുണ്ട്. സർവീസ് സംഘടനകള്‍ നല്‍കുന്ന പേരുകള്‍ പലതും വെട്ടിയാണ് ഇഷ്ടക്കാരെ തിരികെ കയറ്റുന്നത്.

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ സ്റ്റാഫില്‍ ഉണ്ടായിരുന്ന ആളെയും ഇത്തരത്തില്‍ തിരുകി കയറ്റാനുള്ള ശ്രമം അണിയറയില്‍ നടക്കുന്നു. കെ.സി വേണുഗോപാലും മന്ത്രിമാരുടെ സ്റ്റാഫുകളുടെ നിയമനത്തിലും ഇടപെടുന്ന ആരോപണവും ശക്തമാണ്.

പേഴ്സണല്‍ സ്റ്റാഫുകളുടെ നിയമനം വൈകുന്നത് മന്ത്രിമാരുടെ ഓഫീസുകളുടെ പ്രവർത്തനങ്ങളെയും ബാധിച്ചു തുടങ്ങി.