
കൊച്ചി: സിഎംആർഎല്‍ – എക്‌സലോജിക് ദുരൂഹ ഇടപാടുകളിലെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള അപ്പീലില്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയും.
ഇഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന സിംഗിള്‍ ബെഞ്ചിൻ്റെ ഉത്തരവ് ചോദ്യം ചെയ്തു സിഎംആർഎല്‍ ആണ് അപ്പീല്‍ നല്‍കിയത്. സിംഗിള്‍ ബെഞ്ച് ഉത്തരവിനെ തുടർന്നാണ് പിണറായി വിജയന്‍റെ വീട്ടില്‍ അടക്കം ഇഡി റെയ്‌ഡ് നടത്തിയത്.
ഇഡി മേധാവി പങ്കെടുക്കുന്ന അടിയന്തര യോഗം ഇന്ന് കൊച്ചിയില്‍ ചേരും. സി എം ആർ എല്‍ അപ്പീലില്‍ വെള്ളിയാഴ്ച വരെ ഹൈകോടതി ഡിവിഷൻ ബെഞ്ച് ഹരജിക്കാർക്ക് എതിരെ തുടർ നടപടി തടഞ്ഞിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, അന്വേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുകയല്ലേ വേണ്ടതെന്ന് ആയിരുന്നു വാദത്തിനിടെ ഹൈക്കോടതി ഉയർത്തിയ ചോദ്യം. നിരപരാധിത്വം വ്യക്തമാക്കാന്‍ ഇഡിക്ക് മുന്നില്‍ സിഎംആര്‍എലിന് രേഖകള്‍ നല്‍കാം. കുറ്റകൃത്യമില്ലെങ്കില്‍ സിഎംആർഎലിന് ക്ലീന്‍ ചിറ്റ് ലഭിക്കുമല്ലോയെന്നും ചോദിച്ചിരുന്നു.
ഇഡിയുടെ സമന്‍സിന് അന്വേഷണ സ്വഭാവമെന്ന് ആയിരുന്നു സിഎംആര്‍എല്‍ അപ്പീലില്‍ ഉയർത്തിയ വാദം. എഫ്‌ഐആറോ കുറ്റകൃത്യമോ ഇല്ലാതെ ഇഡി അന്വേഷണം തുടങ്ങി. അധികാരപരിധി മറികടന്നതായും വാദിച്ചു. നടപടിക്ക് ആധാരമായ കുറ്റകൃത്യം ഉണ്ടെന്നാണ് ഇഡിയുടെ വാദം.







