Spread the love

കേരളത്തിൽ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് ട്രെന്‍ഡ് ഉറപ്പിക്കുന്നു. 98 മണ്ഡലങ്ങളിലാണ് നിലവിൽ യുഡിഎഫ് മുന്നേറുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും 14 മന്ത്രിമാരും ഉൾപ്പടെ പിന്നിലാണ് നിലവിൽ. 38 സീറ്റുകളിൽ മാത്രമാണ് എൽഡിഎഫ് മുന്നേറുന്നത്. 5 സീറ്റുകളിൽ എൻഡിഎയും മുന്നേറുന്നുണ്ട്.

video
play-sharp-fill

എൽഡിഎഫ് മന്ത്രിസഭയിലെ 14 മന്ത്രിമാരാണ് ഇത്തവണ വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ പിന്നിലായിരിക്കുന്നത്. വി ശിവൻകുട്ടി, പി രാജീവ്, ചിഞ്ചുറാണി, വിഎൻ വാസവൻ, റോഷി അഗസ്റ്റിൻ, ഒആര്‍ കേളു, ആര്‍ ബിന്ദു, വീണാ ജോര്‍ജ്, എംബി രാജേഷ്, കെബി ഗണേഷ് കുമാര്‍ തുടങ്ങിയ മന്ത്രിമാരാണ് പിന്നിൽ.

43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. ഉച്ചയോടെ പൂർണ ചിത്രം തെളിയും. ഫലം തത്സമയം അറിയാൻ പാർട്ടി ആസ്ഥാനങ്ങളിൽ എൽഇഡി വാളുകൾ അടക്കം സജ്ജമാക്കിയിട്ടുണ്ട്. വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് ഫലപ്രഖ്യാപനം പൂർത്തിയാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group