
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാവിവത്കരണം നടപ്പിലാക്കുന്ന ഗവർണറുടെ നടപടികള്‍ക്ക് മുന്നില്‍ യു.ഡി.എഫ് സർക്കാർ പൂർണ്ണമായി കീഴടങ്ങിയെന്ന് സിപിഎം.
ഗവർണറുമായി ഏറ്റുമുട്ടാനില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ ആവർത്തിക്കുന്നത് ഇതിന്റെ തെളിവാണെന്നും, പ്രതിപക്ഷത്തായിരുന്നപ്പോള്‍ വലിയ രീതിയില്‍ പ്രതികരിച്ചിരുന്ന യുഡിഎഫ് നേതാക്കള്‍ ഇപ്പോള്‍ പുലർത്തുന്ന മൗനം ദുരൂഹമാണെന്നും സിപിഎം ആരോപിച്ചു.
സർവകലാശാലാ നിയമനങ്ങളില്‍ വലിയ തോതിലുള്ള ‘യുഡിഎഫ്-ബിജെപി ഡീല്‍’ ആണ് ഇതിലൂടെ പുറത്തുവരുന്നതെന്നും സിപിഎം വിമർശിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭരണത്തിലേറി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കൊച്ചി സർവകലാശാലയിലെ ബിജെപി അധ്യാപക സംഘടനാ നേതാവായ ഡി. മാവൂതിനെ എം.ജി സർവകലാശാല വൈസ് ചാൻസലർ (വി.സി) ആക്കി മാറ്റിയപ്പോള്‍ സർക്കാർ നിസ്സംഗത പാലിച്ചു. സർക്കാരിന് പട്ടിക നല്‍കാൻ സാവകാശമുണ്ടായില്ലെന്നും ചാൻസലറായ ഗവർണർ സ്വന്തം അധികാരം വിനിയോഗിച്ചാണ് നിയമനം നടത്തിയതെന്നുമാണ് മന്ത്രി റോജി എം. ജോണിന്റെ വാദം.
കാമ്പസുകളില്‍ രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ആർഎസ്‌എസ് പശ്ചാത്തലമുള്ളയാളെ വി.സിയായി നിയമിച്ചതെന്നും സി.പി.എം ചൂണ്ടിക്കാട്ടി.







