ഇന്ന് വോട്ട് ചെയ്യാൻ ഫ്രീയായി പോകാം; പോളിങ് ബൂത്തുകളിലേക്ക് സൗജന്യ യാത്രയൊരുക്കി ഊബര്‍

Spread the love

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ദിനത്തില്‍ സൗജന്യ യാത്രയൊരുക്കി ഊബർ ഇന്ത്യ. പോളിങ് ബൂത്തുകളിലേക്ക് വോട്ടർമാർക്ക് സൗജന്യ യാത്രയാണ് ഇന്ന് ഊബര്‍ ഒരുക്കിയിരിക്കുന്നത്. ഊബർ ആപ്പിലെ കാർ, ഓട്ടോ എന്നീ വിഭാഗങ്ങളില്‍ ഈ സൗജന്യ സേവനം ലഭ്യമാകും. എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ മാത്രമാണ് ഈ സേവനം ലഭിക്കുക.

video
play-sharp-fill

വോട്ടർമാര്‍ കയറുന്ന സ്ഥലത്തു നിന്നും രണ്ട് കിലോമീറ്റർ വരെയുള്ള യാത്രകളാണ് പൂർണ്ണമായും സൗജന്യമായിരിക്കുക. രണ്ട് കിലോമീറ്ററിന് ശേഷമുള്ള യാത്രക്ക് ഊബർ നിശ്ചയിച്ചിട്ടുള്ള തുക നല്‍കണം. ബുക്കിങ്ങിനായി ഊബർ ആപ്പില്‍ ‘Travel to your polling booth for free’ എന്ന ഓപ്ഷൻ നിങ്ങള്‍ക്ക് കാണാൻ കഴിയും. എല്ലാ പോളിങ് ബൂത്തുകളുടെയും ലൊക്കേഷനുകള്‍ ആപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്. പോളിങ് ബൂത്തുകളില്‍ നിന്നും തിരിച്ചു വീട്ടിലേക്ക് മടങ്ങാനും ഫ്രീ സര്‍വീസ് ലഭ്യമാണ്. എല്ലാ വോട്ടർമാർക്കും ഈ സേവനം പ്രയോജനപ്പെടുത്താം.

സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസുമായി സഹകരിച്ചാണ് ഊബർ ഇന്ത്യ ഈ പദ്ധതി നടപ്പാക്കുന്നത്. യാത്രാ സൗകര്യങ്ങളുടെ അഭാവം മൂലം വോട്ടിങ് ശതമാനം കുറയാതിരിക്കാനും എല്ലാവർക്കും സമ്മതിദാനാവകാശം വിനിയോഗിക്കാൻ അവസരമൊരുക്കാനുമാണ് പദ്ധതിയുടെ ലക്ഷ്യം. അതേസമയം സംസ്ഥാനത്ത് പോളിങ് പുരോഗമിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group