Spread the love

കോട്ടയം: വോട്ടെടുപ്പ് ദിനത്തില്‍ തനിക്കെതിരെ പുലർച്ചെ മുതല്‍ സൈബർ ആക്രമണം രൂക്ഷമാണെന്ന് ജോസ് കെ. മാണി.

video
play-sharp-fill

പാലായില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃത്യമായ വിഷയങ്ങളോ വസ്തുതകളോ ഇല്ലാതെയാണ് വ്യക്തിപരമായ ആക്രമണങ്ങള്‍ നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുലർച്ചെ മുതല്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്. വ്യക്തമായ മുഖങ്ങളോ വിഷയങ്ങളോ ഇല്ലാതെയാണ് ഈ കടന്നാക്രമണം. എന്നാല്‍ ഇത്തരം നീക്കങ്ങളെ ഭയപ്പെടുന്നില്ല. ഏത് പ്രതിസന്ധിയെയും പോരാടി അതിജീവിക്കും, അദ്ദേഹം പറഞ്ഞു.

പാലാ മണ്ഡലത്തില്‍ ഇത്തവണ മികച്ച വിജയം നേടുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. താൻ മന്ത്രിയാകുമെന്ന യുഡിഎഫ് സ്ഥാനാർത്ഥി മാണി സി. കാപ്പന്റെ അവകാശവാദത്തെ ജോസ് കെ. മാണി തള്ളി.