
സ്വന്തം ലേഖിക
കോട്ടയം: കേരള ജേർണലിസ്റ്റ് യൂണിയൻ സ്ഥാപക അംഗവും സംസ്ഥാന പ്രസിഡന്റുമായ യു. വിക്രമൻ അനുസ്മരണം തലയോലപ്പറമ്പ് കിഴക്കും ഭാഗം എസ്.എൻ.ഡി.പി. ഓഡിറ്റോറിയത്തിൽ വ്യാഴാഴ്ച നടക്കും.
കേരള ജേർണലിസ്റ്റ് യൂണിയൻ കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം ഉച്ചയ്ക്ക് രണ്ടിന് വൈക്കം എം.എൽ.എ സി.കെ ആശ ഉദ്ഘാടനം ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ല പ്രസിഡന്റ് കുടമാളൂർ രാധാകൃഷണൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി കെ.ജെ. യു ജില്ല പ്രവർത്തക യോഗവും നടക്കും.
ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ വൈസ് പ്രസിഡന്റ് ജി.പ്രഭാകരൻ , കെ.ജെ.യു സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ.സുരേന്ദ്രൻ , സംസ്ഥാന സെക്രട്ടറി പി. ഷൺമുഖൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.
സമ്മേളനത്തിന്റെ ഭാഗമായി സണ്ണി ചെറിയാൻ (മാധ്യമ പ്രവർത്തകൻ ) , പ്രൊഫ. ഇന്ദു എം.എസ് ( പ്രഭാഷക) , എം.ജെ.ജോർജ്ജ് ( പൊതു പ്രവർത്തകൻ ) എന്നിവർക്ക് സേവന ശ്രേഷഠ പുരസ്കാരങ്ങൾ സമർപ്പിക്കുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി എസ്.ഡി. റാം പറഞ്ഞു.
തലയോലപ്പറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷാജി മോൾ , സി.പി.ഐ ജില്ലാ അസി. സെക്രട്ടറി ജോൺ , വി.ജോസഫ് , ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റ് പി.ജി. ബിജുകുമാർ , കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് എം.കെ.ഷിബു , സി.പി.എം ഏരിയ സെക്രട്ടറി കെ. ശെൽവരാജ് , കെ.ജെ യു സംസ്ഥാന കമ്മറ്റിയംഗം ജോസി തുമ്പാനത്ത് , കെ.ജെ.യു ജില്ല നേതാക്കളായ ആർട്സൺ പൊതി സ്വാഗതവും ജില്ലാ ട്രഷറർ റസാഖ് എരുമേലി നന്ദിയും പറയും , കെ.എസ്. സുരേഷ് , രാജൻ .എസ് , വർഗ്ഗീസ് സക്കറിയ തുടങ്ങിയവർ സംസാരിക്കും.








