video
play-sharp-fill

മദ്യത്തിനൊപ്പം ‘ശംഖുവരയൻ ചുട്ടത് ടച്ചിങ്സ്’; രണ്ട് യുവാക്കൾ ഗുരുതരാവസ്ഥയിൽ; കഴിച്ചത് പാമ്പിന്റെ തലയും വാലും

മദ്യത്തിനൊപ്പം ‘ശംഖുവരയൻ ചുട്ടത് ടച്ചിങ്സ്’; രണ്ട് യുവാക്കൾ ഗുരുതരാവസ്ഥയിൽ; കഴിച്ചത് പാമ്പിന്റെ തലയും വാലും

Spread the love

സ്വന്തം ലേഖകൻ

റായ്പുര്‍: മദ്യത്തിനൊപ്പം വിഷപ്പാമ്പിനെ ചുട്ടുകഴിച്ച യുവാക്കൾ ​ഗുരുതരാവസ്ഥയിൽ. ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. ഗുഡ്ഡു ആനന്ദ്, രാജു ജാങ്‌ഡെ എന്നീ യുവാക്കളാണ് പാമ്പിനെ ചുട്ടുതിന്നത്.

വെള്ളിക്കെട്ടന്‍ (ശംഖുവരയൻ) വിഭാഗത്തില്‍പ്പെടുന്ന പാമ്പിന്റെ തലഭാഗവും വാലുമാണ് ചുട്ടുകഴിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ഇരുവരെയും ബന്ധുക്കൾ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ദിര നഗര്‍ പ്രദേശത്തെ ദേവാംഗന്‍ പരയിലെ ഒരു വീട്ടിലാണ് വിഷപ്പാമ്പിനെ കണ്ടത്. പാമ്പിനെക്കണ്ട വീട്ടുടമ ഇതിനെ പിടികൂടി തീയിലിട്ടു. പാതിവെന്ത പാമ്പിനെ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. ഇതുവഴി പോയ യുവാക്കൾ പാമ്പിനെ കാണുകയും, എടുത്തുകൊണ്ടു പോകുകയുമായിരുന്നു.

തുടർന്ന് ഇവർ മദ്യത്തിനൊപ്പം പാമ്പിനെ കഴിക്കുകയും ചെയ്തു. പാമ്പിന്റെ തല ഭാഗം കഴിച്ച രാജുവിന്റെ നിലയാണു ഗുരുതരമായി തുടരുന്നത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പാതിവെന്ത പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു