Spread the love

തൃശൂർ : ചേർപ്പിൽ ജീപ്പ് സ്വകാര്യബസിൽ ഇടിച്ച് രണ്ട് പേർ മരിച്ചു. ബസ്സ് യാത്രക്കാരായ അഞ്ച് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ മുത്തുള്ളിയാൽ ഗ്ലോബൽ സ്കൂളിന് സമീപമായിരുന്നു അപകടം.

video
play-sharp-fill

തൃപ്രയാർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും എതിരെ വന്ന ജീപ്പുമാണ് മുത്തുള്ളിയാൽ ഗ്ലോബൽ സ്കൂളിന് സമീപം വെച്ച് കൂട്ടിയിടിച്ചത്. അമിത വേഗത്തിൽ വന്ന ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവേ അപകടത്തിൽ പെടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. രണ്ട് പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. മഞ്ഞപ്ര സ്വദേശി ബിജു ദേവസിയും ഇതര സംസ്ഥാന തൊഴിലാളിയുമാണ് മരിച്ചത്.

ബസ്സിലേക്ക് ഇടിച്ചു കയറിയ ജീപ്പിൽ നിന്നും ഏറെ നേരത്തെ പ്രയത്നത്തിനൊടുവിലാണ് ഇരുവരെയും പുറത്ത് എടുത്തത്. തുടർന്ന് ജീപ്പിൽ ഉണ്ടായിരുന്നവരെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണമായി തകർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group