video
play-sharp-fill

പന്ത്രണ്ടുകാരിയെ അച്ഛന്റെ അറിവോടെ പീഡിപ്പിച്ചത് 30 പേർ..! സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും പീഡനക്കഥ; കേരളം വീണ്ടും പീഡകരുടെ കേന്ദ്രമാകുന്നു

പന്ത്രണ്ടുകാരിയെ അച്ഛന്റെ അറിവോടെ പീഡിപ്പിച്ചത് 30 പേർ..! സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും പീഡനക്കഥ; കേരളം വീണ്ടും പീഡകരുടെ കേന്ദ്രമാകുന്നു

Spread the love

തേർഡ് ഐ ബ്യൂറോ

മലപ്പുറം: വിദ്യാഭ്യാസത്തിലും സ്ത്രീ സുരക്ഷയിലും ഏറെ മുന്നിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുന്ന കേരളം വീണ്ടും സ്ത്രീ പീഡകരുടെ കേന്ദ്രമായി മാറുന്നു. സംസ്ഥാനത്ത് വീണ്ടും പീഡനത്തിന് ഇരയായത് 12 കാരിയാണ്. അച്ഛന്റെ മൗനസമ്മതത്തോടെ മുപ്പതോളം പേർ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
മലപ്പുറം ജില്ലയിൽ നിന്നാണ് സംസ്ഥാനം തല കുനിയേണ്ടിവരുന്ന വാർത്ത വരുന്നത്. ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിന് ഇരയായത് പിതാവിന്റെ മൗന സമ്മതത്തോടെയെന്ന് വിവരം. പന്ത്രണ്ടുവയസുകാരിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. മലപ്പുറം ചേളേരിയിൽ ആണ് സംഭവം.
പീഡനം പിതാവിന്റെ ഒത്താശയോടെയെന്ന് പെൺകുട്ടി മൊഴി നൽകി. തന്നെ മുപ്പതിലധികം പേർ പീഡിപ്പിച്ചതായും പെൺകുട്ടി നൽകിയ മൊഴിയിൽ പറയുന്നു. മജിസ്‌ട്രേറ്റിന് മുന്നിലാണ് പെൺകുട്ടി മൊഴി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറ്‌സറ്റ് ചെയ്തു.ചേളാരി സ്വദേശി അഷറഫ്, ചിനക്കലങ്ങാടി സ്വദേശി ഷൈജു എന്നിവരാണ് അറസ്റ്റിലായത്.