Spread the love

തിരുവനന്തപുരം: കഴക്കൂട്ടം കണിയാപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കണിയാപുരം പള്ളിനട സ്വദേശിയായ അഫ്രാന്‍ ആണ് മരിച്ചത്.

video
play-sharp-fill

ഉച്ചയ്ക്ക് 1.45 ഓടെ മസ്താന്‍ മുക്കിലാണ് അപകടം നടന്നത്. സിമന്റ് കയറ്റി വന്ന ലോറിയുമായി ബൈക്ക് ഇടിച്ചതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് അഫ്രാന്‍ ലോറിയുടെ അടിയിലേക്ക് വീഴുകയായിരുന്നു.

ലോറിയുടെ പിൻചക്രങ്ങൾ തലയിൽ കൂടി കയറിയതിനാൽ അഫ്രാൻ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group