Spread the love

ചെന്നൈ: തമിഴ്നാട്ടിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മന്ത്രിസഭ രൂപീകരണ ചർച്ചകളിലേക്ക് ടിവികെ.

video
play-sharp-fill

രണ്ട് ദിവസത്തിനകം എംഎല്‍എമാരുടെ യോഗം ചേരും. വിജയിയെ നിയമസഭകക്ഷി നേതാവായി തെരഞ്ഞെടുക്കാനാണ് തീരുമാനം.

ഡിഎംകെ സഖ്യകക്ഷികളുടെ പിന്തുണ തേടും. ഗവർണർ അർലേക്കർ രണ്ട് ദിവസത്തിനകം ചെന്നൈയില്‍ എത്തിയേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടിവികെയെ പിന്തുണക്കുന്നത് ആലോചിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഡൽഹിയില്‍ ഇന്ന് നേതാക്കള്‍ കൂടിയാലോചന നടത്തും.

തമിഴ്നാട്ടില്‍ എല്ലാ വഴികളും തേടുമെന്നാണ് ബിജെപിയുടെ നിലപാട്. വിജയുമായി ബിജെപി ചർച്ച നടത്തുന്നുവെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

അതേ സമയം ഡിഎംകെയില്‍ മന്ത്രി ശേഖർ ബാബുവിനെതിരെ വിമർശനം ഉയരുന്നുണ്ട്. ചെന്നൈയിലെ തിരിച്ചടിക്ക് കാരണം ശേഖർ ബാബു എന്നാണ് ഒരു വിഭാഗത്തിന്റെ വിമർശനം. ബാബുവിനെതിരെ നടപടി വേണമെന്ന് പരന്താമൻ എംഎല്‍എ ആവശ്യപ്പെട്ടു.