
പേരാവൂര്‍: ഒരു വിഭാഗം സിപിഎം അണികള്‍ ഭയപ്പെട്ടത് തന്നെ സംഭവിച്ചിരിക്കുന്നു, കെ കെ ശൈലജ ടീച്ചറെ സിപിഎം ഒതുക്കിയതോ എന്ന സംശയം ഇപ്പോള്‍ കൂടുതല്‍ ബലപ്പെടുന്നു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുമെന്ന് പ്രതീക്ഷിച്ച മുതിര്‍ന്ന സിപിഎം നേതാവ് കെ കെ ശൈലജ ടീച്ചര്‍ പേരാവൂര്‍ നിയോജക മണ്ഡലത്തില്‍ തോല്‍വി രുചിച്ചിരിക്കുകയാണ്. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിനോട് 15000-ത്തോളം വോട്ടുകള്‍ക്കാണ് ശൈലജയുടെ തോല്‍വി.
ഉറച്ച കോട്ടകള്‍ എന്ന് അറിയപ്പെട്ടിരുന്ന മണ്ഡലങ്ങള്‍ ഏറെയുണ്ടായിട്ടും കെ കെ ശൈലജ ടീച്ചറെ പേരാവൂര്‍ പോലൊരു ദുര്‍ഘട ഇടത്തേക്ക് മത്സരിക്കാന്‍ അയച്ച സിപിഎം തീരുമാനം എല്‍ഡിഎഫിന് കനത്ത പ്രഹരമായി അങ്ങനെ അവസാനിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തളിപ്പറമ്പും മട്ടന്നൂരും അടക്കം ഉറച്ച ഇടത് കോട്ടകള്‍ എന്ന് കാലങ്ങളായി അറിയപ്പെടുന്ന മണ്ഡലങ്ങള്‍ പലതുണ്ടായിരുന്നു കണ്ണൂര്‍ ജില്ലയില്‍. എന്തിനേറെ 60,963 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ശൈലജ ടീച്ചര്‍ 2021-ല്‍ മത്സരിച്ച് ജയിച്ച മട്ടന്നൂരും ഓപ്ഷനായി മുന്നിലുണ്ടായിരുന്നു.
എന്നിട്ടും യുഡിഎഫ് മണ്ഡലമെന്ന വിശേഷണമുള്ള പേരാവൂര്‍ നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ശൈലജ ടീച്ചറെ തീരുമാനിക്കുകയായിരുന്നു പാര്‍ട്ടി നേതൃത്വം. സിപിഎമ്മും എല്‍ഡിഎഫും യുഡിഎഫ് കൊടുങ്കാറ്റില്‍ ചുഴറ്റിയെറിയപ്പെട്ട 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ശൈലജ ടീച്ചറുടെ തോല്‍വി പാര്‍ട്ടിക്കുള്ള മറുപടി കൂടിയായി.







