
പാപ്പുവയെ ‘പറപ്പിച്ച്’ കിവികള്‍; ടി20 ലോകകപ്പില്‍ ഉജ്ജ്വല ജയവുമായി ന്യൂസിലാന്‍ഡ്; തലയുയര്‍ത്തി മടക്കം
നിഡാഡ്: ടി20 ലോകകപ്പില്‍ ഉജ്ജ്വല ജയവുമായി ന്യൂസിലാന്‍ഡിന്റെ മടക്കം.
സൂപ്പര്‍ എട്ട് പ്രതീക്ഷ നേരത്തേ തന്നെ അവസാനിച്ച കിവികള്‍ ഗ്രൂപ്പ് സിയിലെ നാലാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ പാപ്പുവ ന്യുഗ്വിയയെ ഏഴു വിക്കറ്റിനു തകര്‍ത്തുവിടുകയായിരുന്നു.
മഴ കാരണം ഒരു മണിക്കൂറിലേറെ വൈകിയാണ് കളിയാരംഭിച്ചതെങ്കിലും ഓവറുകള്‍ വെട്ടിക്കുറച്ചിരുന്നില്ല. ബൗളിങ് മികവിലാണ് കിവികള്‍ അനായാസ വിജയം ആഘോഷിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട പാപ്പുവ ടീമിനെ രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ വെറും 78 റണ്‍സിനു കിവികള്‍ എറിഞ്ഞിട്ടു. മറുപടിയില്‍ ഈ സ്‌കോര്‍ മറികടക്കാന്‍ 12.2 ഓവറുകള്‍ മാത്രമേ ന്യൂസിലാന്‍ഡിനു ആവശ്യമായുള്ളൂ.
മൂന്നു വിക്കറ്റുകള്‍ നഷ്ടത്തില്‍ അവര്‍ വിജയ റണ്‍സ് കുറിക്കുകയും ചെയ്തു. 35 റണ്‍സെടുത്ത ഡെവന്‍ കോണ്‍വേയാണ് പ്രധാന സ്‌കോറര്‍. നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ (18*), ഡാരില്‍ മിച്ചെല്‍ (19*) എന്നിവര്‍ ചേര്‍ന്ന് വിജയ റണ്‍സും കുറിച്ചു.
നേരത്തേ പാപ്പുവ ബാറ്റിങ് ലൈനപ്പില്‍ ഒരാളെപ്പോലും 20 റണ്‍സ് തികയ്ക്കാന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. ചാള്‍സ് ആമിനി (17), നോര്‍മാന്‍ വന്വ (14), സെസെ ബൗ (12) എന്നിവര്‍ മാത്രമേ രണ്ടക്കത്തിലെത്തിയുള്ളൂ.
ലോക്കി ഫെര്‍ഗൂസന്റെ മാജിക്കല്‍ സ്‌പെല്ലാണ് അവരുടെ കഥ കഴിച്ചത്. നാലോവറില്‍ ഒരു റണ്‍സ് പോലും വഴങ്ങാതിരുന്ന അദ്ദേഹം എല്ലാം മെയ്ഡനുകളാക്കി മാറ്റുകയയായിരുന്നു. മൂന്നു വിക്കറ്റുകളും ഫെര്‍ഗൂസന്‍ വീഴ്ത്തി. ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ഇഷ് സോധി എന്നിവര്‍ രണ്ടു വീതവും വിക്കറ്റുകളെടുത്തു.