കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കഴുത്തിൽ ബെൽറ്റ് കുടുങ്ങി ; 12കാരന് രക്ഷകരായി പാണ്ടിക്കാട് ട്രോമാ കെയർ യൂണിറ്റ്

Spread the love

മലപ്പുറം : പാണ്ടിക്കാട്  കഴുത്തില്‍ ബെല്‍റ്റ് കുടുങ്ങിയ 12-കാരന് രക്ഷകരായി പാണ്ടിക്കാട് ട്രോമാ കെയർ യൂണിറ്റ്.

video
play-sharp-fill

പന്തല്ലൂർ കിഴക്കും പറമ്ബ് സ്വദേശി ഫൈസലിൻ്റെ മകനാണ് അപകടത്തില്‍പ്പെട്ടത്.

കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ ബെല്‍റ്റ് കുടുങ്ങുകയായിരുന്നു. ഇത് അഴിച്ചുമാറ്റാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും വേദന കാരണം സാധിച്ചില്ല. ശ്വാസ തടസ്സവും അനുഭവപ്പെട്ടതോടെയാണ് അവർ ട്രോമാ കെയർ യൂണിറ്റിൻ്റെ സഹായം തേടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് സ്ഥലത്തെത്തിയ പാണ്ടിക്കാട് ട്രോമാ കെയർ യൂണിറ്റ് അതീവ ശ്രദ്ധയോടെ ബെല്‍റ്റ് മുറിച്ചുമാറ്റി കുട്ടിയെ രക്ഷപ്പെടുത്തി. സമയബന്ധിതമായ ഇടപെടലിലൂടെയാണ് വലിയൊരു ദുരന്തം ഒഴിവായത്.