Spread the love

തിരുവനന്തപുരം: പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള ബഡ്ജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുന്നത് തടയാന്‍ പ്രത്യേക നിയമനിര്‍മ്മാണം നടത്തുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്ന് നിയമസഭയില്‍ മന്ത്രി കെ എ തുളസി വ്യക്തമാക്കി.

video
play-sharp-fill

വി. മുരളീധരന്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

എസ്.സി എസ്.ടി വിഭാഗങ്ങള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുക എന്നത് ഈ സര്‍ക്കാരിന്റെ നയമല്ലെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. മുഖ്യമന്ത്രി ബഡ്ജറ്റ് അവതരിപ്പിച്ചപ്പോള്‍ ഈ വിഭാഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി അധിക ഫണ്ട് അനുവദിക്കുകയാണ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍ക്കാരിന്റെ ലക്ഷ്യം എന്താണെന്ന് ബഡ്ജറ്റ് പ്രഖ്യാപനത്തിലൂടെ തന്നെ എല്ലാ അംഗങ്ങള്‍ക്കും ബോധ്യപ്പെട്ടിട്ടുള്ളതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭാവിയില്‍ തുക വെട്ടിക്കുറയ്ക്കുന്നത് തടയാന്‍ ആവശ്യമായ നിയമനിര്‍മ്മാണം നടത്തുന്നതിനെക്കുറിച്ചുള്ള കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കാവുന്നതാണെന്ന് മന്ത്രി ഉറപ്പു നല്‍കി.