
ട്രയിനില്‍ ടിടിഇക്ക് നേരേ വീണ്ടും ആക്രമണം.
കൊച്ചി: ക്ലീനിംഗ് സ്റ്റാഫ് ടിടിഇ യെ കയ്യേറ്റം ചെയ്തു. ബിലാസ്പൂര്‍ എറണാകുളം എക്സ്പ്രസിലാണ് സംഭവം.
വൈകീട്ട് ആറ് മണിയോടെ കോയമ്പത്തൂരില്‍ വെച്ചാണ് ആക്രമണം നടന്നത്. പരിക്കേറ്റ ടിടിഇ അരുണ്‍
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ടിടിഇക്കു നേരെയുള്ള അക്രമണം ഇപ്പോള്‍ പതിവ് സംഭവമായിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനശദാബ്ദി എക്സ്പ്രസിലെ ടിടിഇ ജയ്സനുനേരെ കഴിഞ്ഞ ദിവസം അക്രമണം നടന്നിരുന്നു. ഇയാളെ
ആക്രമിച്ച ഭിക്ഷക്കാരന് ഓടി രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ മാസമാണ് ട്രെയിനില്‍ അതിഥി തൊഴിലാളിയുടെ ആക്രമണത്തില്‍ ടിടിഇ കൊല്ലപ്പെട്ടത്. ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ കയറിയതിന് പിഴ അടക്കാന്‍
ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഒഡിഷ സ്വദേശിയായ പ്രതി ടിടിഇ കെ വിനോദിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതി രജനികാന്തയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.