Spread the love

കോട്ടയം : ഏപ്രിലിലെ റെക്കോർഡ് വർധനവിന് ശേഷം നേരിയ ആശ്വാസത്തോടെയാണ് മെയ് മാസത്തിന്റെ തുടക്കത്തില്‍ സ്വർണ വിപണി മുന്നോട്ട് പോയത്.

video
play-sharp-fill

ഇന്നലെ പവന് 320 രൂപയായിരുന്നു സ്വർണ വിലയില്‍ രേഖപ്പെടുത്തിയ ഇടിവ്. തിങ്കാളാഴ്ചത്തെ 80 രൂപയും കൂട്ടിയാല്‍ രണ്ട് ദിവസങ്ങള്‍കൊണ്ട് 400 രൂപയാണ് ആകെ കുറഞ്ഞത്. ഇതോടെ വില പവന് 53400 രൂപയിലേക്കും ഗ്രാം വില 6675 ലേക്കും എത്തി. വില കുറയാനുള്ള ട്രെന്‍ഡ് തുടരുമെന്ന പ്രതീക്ഷകള്‍ക്കിടെയാണ് ഇന്ന് വീണ്ടും വർധനവ് ഉണ്ടാകുന്നത്.

22 കാരറ്റ് സ്വർണത്തിന് പവന് 324 രൂപയാണ് ഇന്ന് വർധിച്ചിരിക്കുന്നത്. ഇതോടെ പന്റെ വില കഴിഞ്ഞ ദിവസത്തെ നിരക്കായ 53400 ല്‍ നിന്നും 53720 ലേക്ക് കയറി. ഗ്രാമിന് 40 രൂപ വർധിച്ച്‌ 6715 രൂപയുമായി. സമാനമായ വർധനവ് 24 കാരറ്റിലും 18 കാരറ്റിലും രേഖപ്പെടുത്തി. 24 കാരറ്റില്‍ 344 രൂപ വർധിച്ച്‌ 58600 രൂപയും, 18 കാരറ്റില്‍ 256 രൂപ വർധിച്ച്‌ 43952 രൂപയുമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group