play-sharp-fill
തൊഴിലുറപ്പിനിറങ്ങുന്നവർക്കു മാസം ലഭിക്കുന്നത് കഷ്ടിച്ച് 3000 രൂപ മാത്രം..! തൊഴിലുറപ്പ് തൊഴിലാളികൾക്ക് 700 രൂപയെങ്കിലും കൂലിയാക്കണമെന്ന് ആവശ്യം; കുടുംബങ്ങളെ പട്ടിണിയിൽ നിന്നും കരകയറ്റാൻ സർക്കാരിന്റെ അടിയന്തിര ഇടപെടൽ പ്രതീക്ഷിച്ച് തൊഴിലാളി സ്ത്രീകൾ

തൊഴിലുറപ്പിനിറങ്ങുന്നവർക്കു മാസം ലഭിക്കുന്നത് കഷ്ടിച്ച് 3000 രൂപ മാത്രം..! തൊഴിലുറപ്പ് തൊഴിലാളികൾക്ക് 700 രൂപയെങ്കിലും കൂലിയാക്കണമെന്ന് ആവശ്യം; കുടുംബങ്ങളെ പട്ടിണിയിൽ നിന്നും കരകയറ്റാൻ സർക്കാരിന്റെ അടിയന്തിര ഇടപെടൽ പ്രതീക്ഷിച്ച് തൊഴിലാളി സ്ത്രീകൾ

നുസൈഫാ മുണ്ടക്കയം

കോട്ടയം: സ്ത്രീകളെ പട്ടിണിയിൽ നിന്നും രക്ഷിച്ച്, കുടുംബത്തെ ജീവിതത്തിലേയ്ക്കു തിരികെയെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച തൊഴിലുറപ്പ് പദ്ധതി ഒരു പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. എന്നാൽ, ഇന്നും തൊഴിലുറപ്പിലെ തൊഴിലാളികൾക്കു തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നത്. ജീവിക്കാൻ ആവശ്യമായ പണം പോലും പലപ്പോഴും ഇത്തരത്തിൽ തൊഴിലാളികൾക്കു ലഭിക്കുന്നില്ലെന്നതാണ് വേദനാ ജനകമായ കാര്യം. തൊഴിലുറപ്പെന്ന പേരിൽ ഒരു തൊഴിലുണ്ടെന്നതിനാൽ മറ്റുള്ള ജോലികൾക്കൊന്നും ഇവർക്കു പോകാനും സാധിക്കുന്നുമില്ല.

നിലവിൽ 291 രൂപയാണ് തൊഴിലുറപ്പ് തൊഴിലാളികൾക്കു ദിവസക്കൂലിയായി നൽകുന്നത്. പലപ്പോഴും മാസത്തിൽ 12 ദിവസം മാത്രമാണ് ഇവർക്കു തൊഴിലുണ്ടാകുക. ഇത് കൂടാതെ പണിയ്ക്കുള്ള ആയുധം സ്വന്തമായി കൊണ്ടു വന്നാൽ, ദിവസം നാലുരൂപ ലഭിക്കും. ഇത്തരത്തിൽ ആകെ 295 രൂപ മാത്രമാണ് ഒരു തൊഴിലാളിയ്ക്കു ലഭിക്കുക. ആകെ മാസം കഷ്ടിച്ച് 3000 രൂപയിൽ താഴെ മാത്രമാണ് ലഭിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സാഹചര്യത്തിലാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ സാഹചര്യത്തിൽ മാറ്റമുണ്ടാകണമെന്ന ആവശ്യം മുന്നോട്ടു വയ്ക്കുന്നത്. തൊഴിലാളി സ്ത്രീകളുടെ ജീവിതസാഹചര്യത്തിൽ ഏറെ മാറ്റമുണ്ടാക്കാൻ തൊഴിലുറപ്പിനു കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ഇപ്പോഴും ഈ കുടുംബങ്ങളിലെ ദാരിദ്രാവസ്ഥ പൂർണമായും മാറ്റാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ തൊഴിലുറപ്പ് തൊഴിലെടുക്കുന്ന സ്ത്രീകൾക്ക് 700 രൂപയെങ്കിലും ദിവസകൂലിയായി നൽകണമെന്നാണ് വിവിധ സംഘടനകൾ അടക്കം ആവശ്യപ്പെടുന്നത്.

ഇത് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഐ.എൻ.ടി.യി.സി നേതൃത്വത്തിൽ സമരവും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. കോട്ടയത്ത് അയ്മനത്തും, കുമരകത്തും അടക്കം കഴിഞ്ഞ ദിവസങ്ങളിൽ ഇതിന്റെ ഭാഗമായി പഞ്ചായത്ത് ഓഫിസുകളുടെ പടിക്കൽ തൊഴിലാളി സ്ത്രീകൾ സമരവുമായി എത്തിയിരുന്നു. ഈ സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ പ്രതിഷേധ സമരങ്ങൾ അടക്കം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സമരങ്ങളെല്ലാം കണ്ടെങ്കിലും കേന്ദ്ര -സംസ്ഥാന സർക്കാരുകൾ അനൂകൂലമായ ഇടപെടൽ നടത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.