video
play-sharp-fill

ടോവിനോ തോമസ് വീണ്ടും ഷൂട്ടിങ്ങ് ലോക്കേഷനിലേക്ക് ; താരത്തിന് ഉഷ്മള വരവേൽപ്പ് നൽകി അഭിനേതാക്കളും അണിയറപ്രവർത്തകരും

ടോവിനോ തോമസ് വീണ്ടും ഷൂട്ടിങ്ങ് ലോക്കേഷനിലേക്ക് ; താരത്തിന് ഉഷ്മള വരവേൽപ്പ് നൽകി അഭിനേതാക്കളും അണിയറപ്രവർത്തകരും

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : ലൊക്കേഷനിൽ വച്ച് ചിത്രീകരണത്തിനിടെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന നടൻ ടൊവിനോ തോമസ് വീണ്ടും ഷൂട്ടിങ്ങ് തിരക്കുകളിലേക്ക് തിരിച്ചെത്തി. വിശ്രമത്തിന് ശേഷം ‘കാണെക്കാണ’ എന്ന
ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിലാണ് ടൊവിനോ എത്തിയിരിക്കുന്നത്.

ലൊക്കേഷനിലേക്ക് മടങ്ങിയെത്തിയ താരത്തിന് കേക്ക് മുറിച്ച് മധുരം നൽകി ഉഷ്മളമായ വരവേൽപ്പാണ് സിനിമയുടെ അഭിനേതാക്കളും അണിയറപ്രവർത്തകരും നൽകിയത്. കള സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ടോവിനോയ്ക്ക് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിന് പിന്നാലെയുണ്ടായ കടുത്ത വയറുവേദനയെ തുടർന്ന് ടൊവിനോയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് താരത്തിന് വയറുവേദന വന്നത്. വിദഗ്ധ ചികിത്സയ്ക്ക് ശേഷം വീട്ടിൽ വിശ്രമത്തിലായിരുന്നു താരം.

കാണെക്കാണെയിൽ ടോവിനോയും ഐശ്വര്യ ലക്ഷ്മിയുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.. സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

1983, ക്വീൻ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ഡ്രീംകാച്ചർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.ആർ ഷംസുദ്ദീനാണ് ചിത്രം നിർമ്മിക്കുന്നത്.പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ്, മാസ്റ്റർ ആലോക് കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.