Spread the love

ബംഗാളില്‍ അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കെ ബിജെപിയെ വെല്ലുവിളിച്ച് ടിഎംസി രംഗത്ത്. ബംഗാളിൽ എല്ലായിടത്തും മോദി തന്നെ മത്സരിക്കുന്നു എന്ന് ബിജെപി പറയുന്നു. മമത ജയിച്ചാൽ മോദി രാജി വയ്ക്കുമോ എന്ന് ഡെറിക് ഒബ്റി ചോദിച്ചു. ബംഗാളിൽ ബിജെപി തൂത്ത് വാരുമെന്ന അവകാശവാദത്തെ പരിഹസിച്ച് അഭിഷേക് ബാനർജിയും രംഗത്തെത്തി. അമിത് ഷാ എന്നൊക്കെ അവകാശവാദം ഉന്നയിച്ചോ, അന്നൊക്കെ ടിഎംസി നേട്ടം ഉണ്ടാക്കി. ഇത്തവണയും അത് ആവർത്തിക്കും. ബിജെപി 50 സീറ്റിൽ താഴെ ഒതുങ്ങും എന്നും അദ്ദേഹം പറഞ്ഞു.

video
play-sharp-fill

അതേസമയം തന്നെ കേന്ദ്ര ഏജൻസികൾക്ക് എതിരെ മമത ബാനർജി കടുത്ത വിമര്‍ശനം ഉന്നയിച്ചു. പുറത്ത് നിന്നെത്തിയ പല നിരീക്ഷകരും ബിജെപി ഏജൻ്റുമാരായി പ്രവർത്തിക്കുന്നു. ടിഎംസി കൊടികൾ എല്ലായിടത്തും നീക്കം ചെയ്യുന്നു. ഇത്തരം അന്തരീക്ഷത്തിൽ എങ്ങനെ ആളുകൾ വോട്ട് ചെയ്യുമെന്നും, പ്രവർത്തകരെ എല്ലാം കസ്റ്റഡിയിൽ എടുക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. അതേസമയം പശ്ചിമ ബംഗാളിൽ ഇന്ന് രണ്ടാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്.