തുഷാർ കുടുക്കിലേയ്ക്ക: യു.എ.ഇ പൗരന്റെ ജാമ്യം കോടതി സ്വീകരിച്ചില്ല; ഒത്തു തീർപ്പിൽ എത്തിയില്ലെങ്കിൽ തുഷാറിന്റെ വരവ് വൈകും; കുടുക്കിൽ നിന്നും കുടുക്കിലേയ്ക്ക് കുരുക്കായി തുഷാർ

തുഷാർ കുടുക്കിലേയ്ക്ക: യു.എ.ഇ പൗരന്റെ ജാമ്യം കോടതി സ്വീകരിച്ചില്ല; ഒത്തു തീർപ്പിൽ എത്തിയില്ലെങ്കിൽ തുഷാറിന്റെ വരവ് വൈകും; കുടുക്കിൽ നിന്നും കുടുക്കിലേയ്ക്ക് കുരുക്കായി തുഷാർ

Spread the love
സ്വന്തം ലേഖകൻ
അജ്മാൻ: യു.എ.ഇയിൽ ചെക്ക് തട്ടിപ്പ് കേസിൽ കുടുങ്ങിയ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ തിരിച്ച് വരവ് ശ്രമങ്ങളെല്ലാം പാതിവഴിയിൽ തട്ടി നിൽക്കുന്നു. യുഎഇ പൗരന്റെ ജാമ്യത്തിൽ തിരികെ നാട്ടിലേയ്ക്ക് പോരാനുള്ള ശ്രമത്തിന് കോടതി തടയിട്ടതോടെയാണ് തുഷാറിന്റെ കുരുക്ക് കൂടുതൽ മുറുകിയത്.   തുഷാർ വെള്ളാപ്പള്ളി ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് കോടതിയിൽ നൽകിയ അപേക്ഷ കോടതി തള്ളിയതോടെയാണ് തുഷാർ വീണ്ടും കുടുക്കിലായത്. യുഎഇ പൗരന്റെ പാസ്പോർട്ട് കോടതിയിൽ സമർപ്പിച്ച് സ്വന്തം പാസ്പോർട്ട് തിരികെ വാങ്ങാനാ.ിരുന്നു തുഷാറിന്റെ ഏറ്റവും ഒടുവിലത്തെ ശ്രമം.  ഇതിനായി യുഎഇ പൗരന്റെ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. എന്നാൽ, യു.എ.ഇ പൗരന്റെ ജാമ്യം സ്വീകരിക്കാൻ അജ്മാൻ കോടതി തയ്യാറായില്ല.
കോടതിക്ക് അകത്തും പുറത്തും വച്ചുള്ള ഒത്തുതീർപ്പു ചർച്ചകൾ ഫലം കാണാതെ വന്നതോടെയാണ് തുഷാർ ഇത്തരത്തിൽ പുറത്ത് കടക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. വിചാരണ തീരുന്നത് വരെയോ അല്ലെങ്കിൽ കോടതിക്ക് പുറത്തു കേസ് ഒത്തുതീർപ്പാകുന്നത് വരെയോ യുഎഇ വിട്ടു പോകരുത് എന്ന വ്യവസ്ഥയിലാണ് അജ്മാൻ കോടതി കഴിഞ്ഞ വ്യാഴാഴ്ച തുഷാറിനു ജാമ്യം അനുവദിച്ചത്.
പത്ത് വർഷം മുൻപുള്ള ചെക്ക് ഇടപാടിൽ തൃശ്ശൂർ സ്വദേശി നാസിൽ അബ്ദുള്ളയുടെ പരാതിയിയെത്തുടർന്നാണ് തുഷാർ അറസ്റ്റിലായത്. കോടതി ജാമ്യം അനുവദിച്ചതോടെ ഒന്നര ദിവസത്തെ ജയിൽ വാസത്തിന് ശേഷം തുഷാർ പുറത്തിറങ്ങി. അജ്മാൻ കോടതിയിൽ ജാമ്യത്തുക കെട്ടിവച്ചതോടെയാണ് തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം കിട്ടിയത്. വ്യവസായിയായ എം.എ യുസഫലിയുടെ ഇടപെടലാണ് തുഷാറിന്റെ മോചനത്തിന് വഴിതെളിച്ചത്.
ഇതിനിടെ, അറബ് പത്രങ്ങളിലും തുഷാറിനെതിരെ വാർത്തകൾ വന്നതോടെയാണ് കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലായത്. ആദൽ ഫയാസ് എന്ന യുവാവാണ് തുഷാറിനെതിരെ അറബ് പത്രങ്ങളിൽ വന്ന വാർത്ത വിശദീകരിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത്. വാർത്തയിൽ ഇന്ത്യൻ രാഷ്ട്രീയ നേതാവ് വണ്ടിച്ചെക്ക് നൽകിയെന്നും, കേസിൽ തുഷാറിന് ജാമ്യം ലഭിച്ചുവെന്നും വിശദമാക്കിയിട്ടുണ്ട്. ജാമ്യവ്യവസ്ഥ ഒഴിവാക്കാനും കുറ്റാരോപിതന്റെ പേരിലുള്ള യാത്രാവിലക്ക് നീങ്ങാനും ഈ തുക മുഴുവനായോ പരാതിക്കാരനുമായി ഒത്തുതീർപ്പിലെത്തി പരസ്പരം സമ്മതമാകുന്ന തുകയോ തിരിച്ചടയ്ക്കണമെന്നും പറയുന്നുണ്ട്.