Spread the love

തിരുവനന്തപുരം: മിൽമ പാൽ വില വർദ്ധന നടപ്പാക്കുന്നത് സംബന്ധിച്ച നിർണായക മിൽമ ഡയറക്ടർ ബോർഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.

video
play-sharp-fill

രാവിലെ പതിനൊന്നിന് പട്ടം മിൽമ ആസ്ഥാനത്താണ് യോഗം നടക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാറിയാലുടൻ പാൽ വില കൂട്ടുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്നാണ് മിൽമ ചെയർമാൻ കഴിഞ്ഞ മാസം അറിയിച്ചിരുന്നത്.

ലിറ്ററിന് നാല് രൂപ വർധിപ്പിച്ച് 56 രൂപയാകാനാണ് തീരുമാനം. ഡയറക്ടർ ബോർഡ് അംഗീകാരത്തിനുശേഷം വർധന നാളെ പ്രാബല്യത്തിൽ വരും. വില വർധനവിന് കഴിഞ്ഞ സർക്കാർ അംഗീകാരം നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കർഷകന് 3.33 രൂപ ലഭിക്കുന്ന രീതിയിലാണ് പുതിയ വർധനവ്. ഇതോടെ മിൽമ പുറത്തിറക്കുന്ന പാലിതര ഉൽപ്പന്നങ്ങൾക്കും ആനുപാതികമായി വില കൂടും.

കഴിഞ്ഞ ഡയറക്ടർ ബോർഡ് യോഗത്തിൽ പാൽ വില വർധിപ്പിക്കാനുള്ള തീരുമാനമെടുത്തെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ ഉണ്ടായ സാഹചര്യത്തിൽ വില വർധന നടപ്പാക്കിയിരുന്നില്ല.