
കോഴിക്കോട്: തൂണേരിയിൽ ആർ.എം.പി. പ്ര വർത്തകന്റെ വീട്ടിലെ കിണറിൽ മലം തള്ളി. തൂണേരി ചെക്കായിപ്പിടികയ്ക്കു സമീപം തുമ്പോളിപ്പൊയിൽ മനോജന്റെ വീട്ടിലെ കിണറിലാണ് മലം തള്ളിയത്.
മനോജനും സഹോദരനും ഒന്നിച്ച് ഉപയോഗിക്കുന്ന കിണറാണിത്. ഞായറാഴ്ച രാവിലെ കിണറ്റിൽനിന്ന് സഹോദരൻ വെള്ളം കോരിയെടുത്തതോടെയാണ് മലം കലർന്നത് ശ്രദ്ധയിൽപ്പെട്ടത്.
ആർ.എം.പി. രൂപവത്കര ണംമുതൽ സംഘടനയുടെ സജീവപ്രവർത്തകനായിരുന്നു മനോജൻ. യു.ഡി.എഫിനുവേണ്ടി പ്രവർത്തിച്ചതിന്റെ പ്രതികാരമാണ് സംഭവത്തിനു പിന്നിലെന്ന് യു.ഡി.എഫ്. നേതാക്കൾ ആരോപിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







