video
play-sharp-fill

സുരേഷ് ഗോപിയെ പിന്തുണച്ച തൃശൂര്‍ മേയര്‍  എംകെ വര്‍ഗീസ് പുലിവാല് പിടിച്ചു: ഒടുവിൽ മലക്കംമറിഞ്ഞു:എല്‍ഡിഎഫ് മേയര്‍ പറഞ്ഞത് മുഖ്യമന്ത്രിയുടെ മനസിലിരുപ്പെന്ന് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ മുരളീധരന്‍

സുരേഷ് ഗോപിയെ പിന്തുണച്ച തൃശൂര്‍ മേയര്‍  എംകെ വര്‍ഗീസ് പുലിവാല് പിടിച്ചു: ഒടുവിൽ മലക്കംമറിഞ്ഞു:എല്‍ഡിഎഫ് മേയര്‍ പറഞ്ഞത് മുഖ്യമന്ത്രിയുടെ മനസിലിരുപ്പെന്ന് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ മുരളീധരന്‍

Spread the love

 

തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിയെ പിന്തുണച്ച് തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ്. തൃശൂരിന്റെ എംപി ആവാന്‍ സുരേഷ് ഗോപി ഫിറ്റ് ആണെന്ന് എല്‍ഡിഎഫ് മേയര്‍ എംകെ വര്‍ഗീസ് പറഞ്ഞു.

ജനപ്രതിനിധി എന്നാല്‍ ജനമനസ്സില്‍ ഇറങ്ങിച്ചെല്ലണം. സുരേഷ് ഗോപി മിടുക്കനാണെന്നും മേയര്‍ എംകെ വര്‍ഗീസ് പറഞ്ഞു.അങ്ങനെയുള്ള ആളുകളാണ് തെരഞ്ഞെടുത്ത് വരുന്നത്. അത് അദ്ദേഹത്തിന്റെ കൈയിലുണ്ടെന്ന് കാലങ്ങളായി നാം കണ്ടതാണ്.

പരാമര്‍ശം വിവാദമായതോടെ എംകെ വര്‍ഗീസ് മുന്‍നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞു. തൃശൂരിലെ മൂന്ന് സ്ഥാനാര്‍ഥികളും എംപിയാകാന്‍ യോഗ്യരാണെന്നായിരുന്നു പിന്നാലെയുള്ള വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, എല്‍ഡിഎഫ് മേയര്‍ പറഞ്ഞത് മുഖ്യമന്ത്രിയുടെ മനസിലിരുപ്പെന്ന് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ പറഞ്ഞു.

സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാര വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. സുനില്‍ കുമാര്‍ എന്തിന് വേണ്ടിയാണ് മത്സരിക്കുന്നതെന്നും കെ മുരളീധരന്‍ മാത്രമല്ല സുനില്‍ കുമാറും തോല്‍ക്കണമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും മുരളീധരന്‍ പറഞ്ഞു.