
ചന്ദ്രബാബുവിന്റെ സൗജന്യ ചിത്രകലാ ക്യാമ്പുകൾ 25 സ്കൂളുകളിൽ
പാലാ : പ്രശസ്തനായ ചിത്രകാരൻ ആർ. കെ ചന്ദ്രബാബു ചിത്രകലാ അധ്യാപന രംഗത്ത് 25 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി കേരളത്തിലുടനീളം 25 സ്കൂളുകളിലായി 25 സൗജന്യ ചിത്രകലാ ക്യാമ്പുകൾ നടത്തുന്നു.
‘ടീച് ആർട്ട്’ എന്ന സംഘടനയുടെ കോഡിനേറ്റർ ആയ ചന്ദ്രബാബു കോവിഡ് കാലഘട്ടത്തിൽ 20ലേറെ വിദ്യാർഥികൾക്ക് സൗജന്യമായി ഓൺലൈനിൽ ചിത്രകല പരിശീലനം നൽകിയിരുന്നു. ജയിലുകളിലും മാനസികാരോഗ്യ കേന്ദ്രം രോഗങ്ങൾക്കായി സ്പെഷ്യൽ സ്കൂളുകൾക്കായും ജീവിക്കുന്നവർക്കും ചന്ദ്രബാബു സൗജന്യ ക്യാമ്പുകൾ നടത്തി.
കുട്ടികൾക്കായി നടത്തുന്ന ക്യാമ്പിൽ പേപ്പർ മുതൽ ക്രയോൺസ് മറ്റു നിറങ്ങളും സൗജന്യമായി വിതരണം ചെയ്തു കൊണ്ടാണ് ചിത്രകല അഭ്യർത്ഥിക്കുന്നതെന്ന് ചന്ദ്രബാബു പറഞ്ഞു. സ്കൂളുകൾക്ക് പുറമെ മറ്റു വേദികളിലും സൗജന്യ ചിത്രകലാപാഠം നൽകുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂർ ഫൈൻ ആർട്സ് കോളേജിൽ നിന്നും ചിത്രകലയിൽ ബിരുദം നേടിയിട്ടുള്ള ഇദ്ദേഹം നെച്ചിപ്പുഴൂർ രാമചന്ദ്രൻ മന്ദിരം കുടുംബാംഗമാണ്.
ചന്ദ്രബാബുവിന്റെ മാതൃ വിദ്യാലയം കൂടിയായ നെച്ചിപ്പുഴൂർ ദേവീവിലാസം എൻ എസ് എസ് എൽ പി സ്കൂളിൽ ഉദ്ഘാടനം നിർവഹിച്ചു.