തൃശ്ശൂരില്‍ രണ്ടര കിലോ സ്വർണം കവർന്ന കേസിലെ മുഖ്യപ്രതി ഉപയോഗിച്ചിരുന്നത് തിരുവല്ലയിലെ മുൻ ഡിവൈഎഫ്‌ഐ നേതാവിന്റെ കാർ :തൃശൂർ പോലീസ് തിരുവല്ലയിലെത്തി കാർ കസ്റ്റഡിയിലെടുത്തു
തിരുവല്ല: തൃശ്ശൂരില്‍ രണ്ടര കിലോ സ്വർണം കവർന്ന കേസിലെ മുഖ്യപ്രതി ഉപയോഗിച്ചിരുന്നത് തിരുവല്ലയിലെ മുൻ ഡിവൈഎഫ്‌ഐ നേതാവിന്റെ കാർ എന്ന് റിപ്പോർട്ട്
ഡിവൈഎഫ്‌ഐ ടൗണ്‍ വെസ്റ്റ് മേഖലാ കമ്മിറ്റി അംഗവും, നാങ്കരമല യൂണിറ്റ് സെക്രട്ടറിയുമായിരുന്ന ഷാഹുല്‍ ഹമീദിന്റെ വാഹനമാണ് പ്രതികള്‍ ഉപയോഗിച്ചതെന്നാണ്
കണ്ടെത്തല്‍. ഷാഹുല്‍ ഹമീദിനെതിരെ അന്വേഷണം ആരംഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃശ്ശൂർ പൊലീസ് ഷാഹുല്‍ഹമീദിന്റെ തിരുവല്ലയിലെ വീട്ടില്‍ തിരച്ചില്‍ നടത്തി. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ മുഖ്യപ്രതി തിരുവല്ലാ സ്വദേശി റോഷൻ ഉള്‍പ്പെടെ
അഞ്ചു പേരെ തൃശൂർ പോലീസ് കഴിഞ്ഞദിവസം പിടികൂടിയിരുന്നു.
ദേശീയ പാതയില്‍ കാര്‍ തടഞ്ഞ് രണ്ടര കിലോ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതി അടക്കം അഞ്ചുപേരെയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്.
പത്തനംതിട്ട സ്വദേശികളായ റോഷന്‍ വര്‍ഗീസ് (29), ഷിജോ വര്‍ഗീസ് (23), തൃശൂര്‍ സ്വദേശികളായ സിദ്ദിഖ് (26), നിശാന്ത് (24), നിഖില്‍ നാഥ് (36) എന്നിവരാണ് അറസ്റ്റിലായത്.
തൃശൂര്‍-പാലക്കാട് ദേശീയപാതയിലെ കല്ലിടുക്കില്‍ ഈ മാസം 25 നാണ് സംഭവം നടന്നത്.