Spread the love

ജറുസലേം: ഇറാൻ പൗരനായ ഇസ്രയേല്‍ ചാരൻ കൃത്യമായ വിവരങ്ങള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസൻ നസ്രള്ള ഉണ്ടായിരുന്നിടത്ത്

video
play-sharp-fill

ഇസ്രയേല്‍ സൈന്യം മിസൈല്‍ വർഷിച്ചതെന്ന് ഫ്രഞ്ച് മാധ്യമമായ ലെ പാരിസിയൻ.
നസ്രള്ള കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇസ്രയേല്‍ സൈന്യത്തിന് ചാരൻ വിവരം നല്‍കിയതെന്നാണ് ലെബനൻ വൃത്തങ്ങളെ ഉദ്ധരിച്ച്‌ റിപ്പോർട്ടില്‍ പറയുന്നത്.

ബെയ്റൂത്തിലുള്ള ഹിസ്ബുള്ള ആസ്ഥാനത്തെ ഭൂഗർഭ അറയില്‍ വെച്ച്‌ ഉന്നതതല അംഗങ്ങളുമായി ഹസൻ നസ്രള്ള യോഗം ചേരുന്നുവെന്നായിരുന്നു ചാരൻ ഇസ്രയേല്‍ സൈന്യത്തെ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച പുലർച്ചെയായിരുന്നു ബയ്റുത്തിലെ വ്യോമാക്രമണത്തില്‍ നസ്രള്ള കൊല്ലപ്പെട്ടത്. ലോകത്തെ ഭീതിപ്പെടുത്താൻ നസ്രള്ള ഇനിയില്ലെന്ന ആമുഖത്തോടെ ഇസ്രയേല്‍ സൈന്യമാണ് മരണവാർത്ത അറിയിച്ചത്. പിന്നീടിത് ഹിസ്ബുള്ളയും സ്ഥിരീകരിച്ചു.

നസ്രള്ളയെ വധിച്ചെന്ന പ്രഖ്യാപനത്തിനു പിന്നാലെ തങ്ങളെ ഭീക്ഷണിപ്പെടുത്തുന്ന ആരിലേക്കും എത്തുമെന്ന് ഇസ്രയേല്‍ സൈനികമേധാവി പറഞ്ഞു. ബയ്റുത്ത് ആക്രമണത്തില്‍ ആറുപേർ കൊല്ലപ്പെട്ടെന്നും 91 പേർക്ക് പരിക്കേറ്റെന്നും ലെബനൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആറുകെട്ടിടങ്ങള്‍ തകർന്നു.

ബങ്കർ ബസ്റ്റർ ബോംബുകള്‍ ഉപയോഗിച്ചായിരുന്നു ഇസ്രയേല്‍ നസ്രള്ളയെ കൊലപ്പെടുത്തിയതെന്നാണ് ഇറാൻ ആരോപിച്ചത്. 5000 പൗണ്ട് ബങ്കർ ബസ്റ്റർ ബോംബ് ഉപയോഗിച്ചതായാണ് ആരോപണം. യു.എസ്. നല്‍കിയ ബോംബുകളാണ് ഇസ്രയേല്‍ ഉപയോഗിച്ചതെന്നും ഇറാൻ പറയുന്നു.

ലെബനനിലെ നിരവധി കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ചുവെന്ന് ഇസ്രയേല്‍ പ്രതിരോധ സേന വ്യക്തമാക്കി. ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട കെട്ടിടങ്ങളടക്കം ലക്ഷ്യം വെച്ച്‌ നിരന്തരം

മിസൈല്‍ വർഷിക്കുന്നതിന്റെ ദൃശ്യങ്ങളും ഇസ്രയേല്‍ പ്രതിരോധ സേന എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചു. ഹിസ്ബുള്ളയുടെ ആയുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളും ഇവയില്‍ ഉള്‍പ്പെടുമെന്ന് ഐ.ഡി.എഫ്. അറിയിച്ചു.