Spread the love

കൊല്ലം: തൃശൂര്‍ പൂരം കലക്കല്‍ ആരോപണം നടന്ന ദിവസം രാത്രി താന്‍ ഉറങ്ങിപ്പോയെന്ന എഡിജിപി എം.ആര്‍ അജിത്കുമാറിന്‍റെ വിശദീകരണത്തെ പരിഹസിച്ച്‌ കെ മുരളീധരന്‍.

video
play-sharp-fill

സംഭവം നടന്ന ദിവസം ഉറങ്ങിപ്പോയി എന്നാണ് എം.ആർ അജിത് കുമാർ പറഞ്ഞത് .അതിന് അർത്ഥം പൂരം കലക്കിയതാണ് എന്നാണ്.

സുനില്‍ കുമാറിന് കിട്ടേണ്ട വോട്ടുകളാണ് ബിജെപിക്ക് പോയത്. വോട്ട് ബിജെപിക്ക് മറിച്ച്‌ കൊടുത്തത് മുഖ്യമന്ത്രിയാണ്. സിപിഎമ്മിന്‍റെ വോട്ടുകള്‍ ബിജെപിക്ക് പോയി. കോണ്‍ഗ്രസിൻ്റെ ചില വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് പോയെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂര്‍ പൂരം കലക്കലില്‍ ഡിജിപി നടത്തുന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് എം.ആര്‍ അജിത് കുമാര്‍ വിശദീകരണം നല്‍കിയത്. വിവാദമുണ്ടായ രാത്രി കെ രാജന്‍ അജിത് കുമാറിനെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിലാണ് അജിത്കുമാര്‍ വിശദീകരണം നല്‍കിയത്.