Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൃശൂര്‍: നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് ചൊവ്വന്നൂരിൽ യുവാവ് മരിച്ചു. മരത്തംകോട് എകെജി നഗറിൽ താമസിക്കുന്ന കല്ലായിൽ വീട്ടിൽ ചന്ദ്രന്‍റെ മകൻ വിജീഷാണ്(27) മരിച്ചത്.

ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടം. പന്തല്ലൂർ ഭാഗത്തുനിന്നും ചൊവ്വന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് സ്വകാര്യ വ്യക്തിയുടെ മതിലിൽ ഇടിച്ച് അപകടമുണ്ടായെന്നാണ് നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.