Spread the love

തെഹ്‌റാന്‍ : ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങില്‍ അദ്ദേഹത്തിന്റെ മകനും നിലവിലെ പരമോന്നത നേതാവുമായ മൊജ്തബ ഖമനയി പങ്കെടുക്കാന്‍ സാധ്യയില്ലെന്ന് റിപ്പോര്‍ട്ട്. സുരക്ഷാ ആശങ്കകള്‍ മുന്‍ നിര്‍ത്തിയാണ് ഈ തീരുമാനമെന്നാണ് റിപ്പോര്‍ട്ട് വിശദീകരിക്കുന്നത്. ഇസ്രയേലുമായുള്ള സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണമായ സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞതായും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. മൊജ്തബ ഖമനയിയുടെ ഏറ്റവും അടുത്ത അനുയായിയായ ആയത്തുള്ള ഹക്കിം ഇലാഹിയെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

video
play-sharp-fill

കഴിഞ്ഞാഴ്ച താന്‍ ഇറാനിലുണ്ടായിരുന്നു. മൊജ്തബയുടെ അടുത്ത സുഹൃത്തുക്കളുമായി സംവദിച്ചിരുന്നു. അദ്ദേഹത്തിന് പുറത്തെത്തി ജനങ്ങളെ കാണണമെന്നാണ് താത്പര്യം. എന്നാല്‍ സുരക്ഷ മുന്‍നിര്‍ത്തി അത് സാധ്യമാവില്ലെന്ന് അവര്‍ പറഞ്ഞുവെന്ന് ഇലാഹിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ പറയുന്നു. സാഹചര്യം കൂടുതല്‍ അപകടകരമാണെന്നും അദ്ദേഹം പറയുന്നുണ്ട്.

അതേസമയം ഒരിക്കലും പകരം വയ്ക്കാനാവാത്ത ഒരു നഷ്ടമാണ് ഇറാന്‍ ജനതയ്ക്ക് ഉണ്ടായിരിക്കുന്നതെന്നും ആയത്തുള്ള അലി ഖമനയിയുടെ മരണം സംഭവിച്ചത് മുതല്‍ ലക്ഷണക്കണിക്ക് ഇറാന്‍ പൗരന്മാര്‍ ആഴത്തിലുള്ള ദുഃഖത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ജൂലായ് നാലിനാണ് ആയത്തുള്ള ആലി ഖമനയി സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഖമനയി ജനിച്ച, വടക്ക് പടിഞ്ഞാറന്‍ ഇറാനിലെ വിശുദ്ധ നഗരം എന്നറിയപ്പെടുന്ന മഷാദില്‍ ജൂലായ് ഒമ്പതിന് അദ്ദേഹത്തിന്റെ സംസ്‌കാരം നടക്കും. ഫെബ്രുവരി 28ന് ഇസ്രയേല്‍ – യുഎസ് സഖ്യം തെഹ്റാനില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്. 36 വര്‍ഷമാണ് ഇറാന്റെ പരമോന്നത നേതാവെന്ന പദവില്‍ അദ്ദേഹം രാജ്യത്തെ നയിച്ചത്.