Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: ആലപ്പുഴയില്‍ വ്യാജ ഡിഗ്രി വിവാദത്തില്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് എസ്എഫ്‌ഐ നേതൃത്വത്തിന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ടെന്ന് നിഖില്‍ തോമസ്. നിഖിൽ ഹാജരാക്കി എല്ലാ രേഖകളും ഒറിജിനൽ സർട്ടിഫിക്കറ്റ് വിവാദത്തിൽ നിഖിൽ തോമസിനെ പിന്തുണച്ച് എസ്.എഫ്.ഐ

കലിംഗയിൽ പഠിച്ചതും പാസായതും, രേഖകളിൽ വ്യക്തമെന്നും ആർഷോ. നിഖിലിന്റെ വ്യാജ ഡിഗ്രി അല്ലെന്നും ആർഷോ. പി.ജി അഡ്മിഷനിൽ നിയമവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലന്നും എസ്‌ എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേ സമയം ആലപ്പുഴയില്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് എസ്എഫ്‌ഐ നേതൃത്വത്തിന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ടെന്ന് നിഖില്‍ തോമസ് പറഞ്ഞു. ‌ എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തെ നേരിട്ട് കണ്ടാണ് തന്റെ കൈവശമുള്ള ബികോം സർട്ടിഫിക്കറ്റ് കാണിച്ചത്. ആർഷോ അടക്കമുള്ള നേതാക്കളാണ് നിഖിൽ തോമസ് ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചത്.

അതിനിടെ നിഖില്‍ തോമസിന്‍റെ വ്യാജ ഡിഗ്രി വിവാദത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ കായംകുളം എംഎസ്എം കോളേജ് പ്രിന‍്സിപ്പലിന്‍റെ മൊഴി നിഖിൽ തോമസ് രേഖപ്പെടുത്തും. കെഎസ്‌യു ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് നടപടി.

പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം. വ്യാജ രേഖ കേസില്‍ വഞ്ചനക്കിരയായവരുടെ പരാതിയിലേ കേസെടുക്കാനാവൂ എന്നാണ് പൊലീസ് പറയുന്നത്. ഈ സാഹചര്യത്തിലാണ് കായംകുളം എംഎസ്എം കോളേജ് പ്രിൻസിപ്പലിന്റെ മൊഴിയെടുക്കുന്നത്.