Spread the love

കൊച്ചി: വഖഫ് ബോര്‍ഡ് സിഇഒ ഹാരിസ് മുഹമ്മദിന് സ്ഥലം മാറ്റം.

video
play-sharp-fill

ഡിവിഷണല്‍ വഖഫ് ഓഫീസറായ സി.എം മഞ്ജുവിന് സിഇഒയുടെ ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെയും സീനിയറായ ഡിവിഷണല്‍ ഓഫീസറെയും മറികടന്നാണ് മഞ്ജുവിന് ചുമതല നല്‍കിയ സര്‍ക്കാരിന്‍റെ അസാധാരണ നടപടി.

മുനമ്പം ഭൂമി ഉമീദില്‍ ചേര്‍ത്ത വിഷയത്തില്‍ അടക്കം വഖഫ് ബോര്‍ഡിനോട് സര്‍ക്കാരിന്‍റെ അതൃപ്തി നിലനില്‍ക്കെയാണ് സിഇഒയുടെ സ്ഥലംമാറ്റവും ജൂനിയര്‍ ഉദ്യോഗസ്ഥക്ക് ചുമതല നല്‍കിയ ഉത്തരവും ഇറങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം മുനമ്പം വിഷയത്തില്‍ വഖഫ് ബോർഡിന് കേന്ദ്രസർക്കാരിന്‍റെ നോട്ടീസ് ലഭിച്ചു. മുനമ്പം ഭൂമി ഉമീദില്‍ ചേർത്തതിന് കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

അഞ്ച് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തില്‍ വഖഫ് ബോർഡ് നിയമോപദേശം തേടിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം മറുപടി നല്‍കുമെന്നാണ് വിവരം.