Spread the love

തൃശൂർ: തൃശൂരില്‍ വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ച സംഭവത്തില്‍ നവജാത ശിശുവിൻറെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താൻ ശിപാർശ. മരിച്ച മുഹ്സിനയുടെ ഗർഭപാത്രം മുതല്‍ എല്ലാ ഭാഗങ്ങളിലും അണുബാധ എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

video
play-sharp-fill

അശാസ്ത്രീയമായി അക്യുപങ്ചർ ചികിത്സ നല്‍കിയ യുവതിയെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടക്കുകയാണ്. ജനുവരിയിലാണ് മുഹ്സിനയുടെ പ്രസവം നടന്നത്. പ്രസവം കഴിഞ്ഞ് ആറ് ദിവസത്തിനു ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടിക്രമങ്ങള്‍ നടത്തിയിരുന്നില്ല, പ്രസവശേഷം പരിചരണമില്ലായ്മയാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചത്. മുഹ്സിനയുടെ

മുതുകിലെ വ്രണം പുഴുവരിച്ച നിലയില്‍ ആയിരുന്നുവെന്നാണ് കണ്ടെത്തല്‍. ശരീരത്തില്‍ ആകമാനം വ്രണത്തിന് സമാനമായ പാടുകള്‍ ഉണ്ട്. അക്യുപങ്ചർ ചികിത്സയുടെ ഭാഗമാണിതെന്നാണ് നിഗമനം.മുഹസിനയുടെ ഭർത്താവ് ഇബ്രാഹീം പൊലീസ് നിരീക്ഷണത്തിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏഴാമത്തെ പ്രസവത്തിന് പിന്നാലെയാണ് തൃശൂർ ചാവക്കാട് സ്വദേശി മുഹ്സിന മരിച്ചത്. ഇവരുടെ ആരോഗ്യനില മോശമായിട്ടും ഭർത്താവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ലെന്നാണ് പരാതി. രണ്ടു ദിവസങ്ങള്‍ക്കു മുൻപ് വീട്ടിലെത്തിയ മുഹ്സിനയുടെ മാതാപിതാക്കള്‍ ആണ് അവശനിലയില്‍ ആയ മകളെ ആശുപത്രിയില്‍ എത്തിക്കുന്നത്.