
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ധാർഷ്ട്യത്തിനും ധിക്കാരത്തിനുമുള്ള ചുട്ട മറുപടിയായിരിക്കും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം; വോട്ട് രേഖപ്പെടുത്തിയശേഷം ഹൈബി ഈഡന്‍ എംപി
സ്വന്തം ലേഖകൻ
കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ധാർഷ്ട്യത്തിനും ധിക്കാരത്തിനുമുള്ള ചുട്ട മറുപടിയായിരിക്കും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് ഹൈബി ഈഡന്‍ എംപി.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന് വലിയ സ്വീകാര്യത ലഭിച്ചു, പി ടി തോമസ് എന്ന രാഷ്ട്രീയ നേതാവില്‍ നിന്നും തുടങ്ങിവെച്ചതും ജനങ്ങളുടെ വൈകാരിക ബന്ധവുമെല്ലാം വോട്ടിംഗില്‍ പ്രതിഫലിക്കുമെന്നും ഹൈബി ഈഡന്‍ പറഞ്ഞു. തനിക്ക് ലഭിച്ച വോട്ടിനേക്കാള്‍ ഭൂരിപക്ഷത്തില്‍ ഉമാ തോമസ് വിജയിച്ചെന്നും ഹൈബി ഈഡന്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരഞ്ഞെടുപ്പ് ഫലം വരുന്ന മൂന്നാം തിയ്യതിക്ക് ശേഷവും പ്രചാരണത്തില്‍ പങ്കെടുത്തവരെല്ലാം മണ്ഡലത്തിലേക്ക് വരണം. വികസന പ്രവര്‍ത്തനത്തിന്റെ ഭാഗമാവണം.
മണ്ഡലത്തിന് വേണ്ടി സര്‍ക്കാര്‍ കുറേയധികം കാര്യങ്ങള്‍ ചെയ്യണം. അതിഥികളെ സ്വീകരിക്കുന്ന ചരിത്രമാണ് കൊച്ചിയുടേത്. ഇവിടെയെത്തിയവരെല്ലാം സന്തുഷ്ടരാണെന്നാണ് മനസ്സിലാക്കുന്നത്. എന്നാല്‍ മൂന്നാം തിയ്യതി വോട്ട് എണ്ണി കഴിഞ്ഞാല്‍ വിലയേറിയ സമയം പാഴാക്കിയെന്ന പശ്ചാത്താപത്തോടെയാണ് വന്നവരെല്ലാം തിരിച്ചുപോവുകയെന്നും ഹൈബി ഈഡന്‍ പറഞ്ഞു