Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈ ഡേയുടെ ഭാഗമായി നടന്ന പരിശോധനകളിൽ വിവിധ ജില്ലകളിൽ നിന്നായി മൂന്ന് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഡ്രൈ ഡേയായ ഒന്നാം തീയതി 35 ലിറ്റർ ചാരായവുമായി സ്വദേശി ഗോപിനാഥൻ (59 വയസ്) എന്നയാളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

ഇയാളുടെ സ്കൂട്ടറിൽ നിന്നും വീട്ടിൽ നിന്നുമായാണ് ഇത്രയും ചാരായം കണ്ടെടുത്തത്. മണ്ണാർക്കാട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അബ്ദുൾ അഷറഫും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെത്തിയത്. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ പ്രവീൺ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ആശ്വന്ത്, രാജു എന്നിവരും ഉണ്ടായിരുന്നു.

തിരുവനന്തപുരം ചിറയിൻകീഴിൽ രണ്ട് കേസുകളിലായി അനധികൃത മദ്യ വിൽപ്പനക്കാരെ പിടികൂടി 21.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്തു. ചിറയിൻകീഴ് രാജൻ എന്നയാളാണ് 11 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി പിടിയിലാത്. എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ദീപുകുട്ടനും പാർട്ടിയും ചേർന്നാണ് രാജനെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ ഷിബുകുമാർ, രാജേഷ് കെ.ആർ, ബിജു, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ദേവിപ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ്, അജിത്കുമാർ, ശരത്, ശരത് ബാബു, റിയാസ്, വനിത സിവിൽ എക്സൈസ് ഓഫീസർ രാരി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഉഫൈസ് ഖാൻ എന്നിവർ കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.

ചിറയിൻകീഴ് എക്സൈസ് റേഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ രാജേഷും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഒരാൾ പിടിയിലായത്. 10.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി കായിക്കര സ്വദേശിയായ മോഹൻദാസിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) ഷിബുകുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ദേവിപ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ്, അജിത്കുമാർ, ശരത് ബാബു, വനിത സിവിൽ എക്സൈസ് ഓഫീസർ രാരി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഉഫൈസ് ഖാൻ എന്നിവരും പാർട്ടിലുണ്ടായിരുന്നു.